Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനകീയ സമരം...

ജനകീയ സമരം തീവ്രവാദമല്ല ^ദേശീയപാത ആക്​ഷൻ കൗൺസിൽ

text_fields
bookmark_border
ജനകീയ സമരം തീവ്രവാദമല്ല -ദേശീയപാത ആക്ഷൻ കൗൺസിൽ ചാവക്കാട്: ജനകീയ സമരങ്ങളെ തീവ്രവാദെമന്നാരോപിച്ച് അടിച്ചമർത്താമെന്നാണ് സർക്കാറി​െൻറ ഭാവമെങ്കിൽ ശക്തമായി നേരിടുമെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി. ദേശീയപാത 45 മീറ്റർ ബി.ഒ.ടി പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സമവായത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദലി. ഉത്തര മേഖല ചെയർമാൻ വി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ സി.കെ. ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പാർട്ടി പ്രതിനിധികളായ ഫിറോസ് പി. തൈപറമ്പിൽ, തോമസ് ചിറമ്മൽ, ഒ.കെ. റഹീം, സി.കെ. ഖാദർ, സത്യൻ, സി.വി. േപ്രംരാജ്, സി. ഷറഫുദ്ദീൻ, സി.ആർ. ഉണ്ണികൃഷ്ണൻ, ഖമറുദ്ദീൻ തിരുവത്ര, പി.കെ. നൂറുദ്ദീൻ, ഉസ്മാൻ അണ്ടത്തോട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story