Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡിജിറ്റൽ കേരള മിഷൻ...

ഡിജിറ്റൽ കേരള മിഷൻ അട്ടിമറിക്കാൻ ​ െഎ.ടി മിഷൻ ശ്രമം ^റിച്ചാർഡ്​ ഹേ

text_fields
bookmark_border
ഡിജിറ്റൽ കേരള മിഷൻ അട്ടിമറിക്കാൻ െഎ.ടി മിഷൻ ശ്രമം -റിച്ചാർഡ് ഹേ തൃശൂർ: സാധാരണക്കാർക്ക് ഉപകാരപ്രദമാകേണ്ട ഡിജിറ്റൽ ഇന്ത്യ പദ്ധതി സ്ഥാപനവത്കരണത്തിലൂടെ അട്ടിമറിക്കാനുള്ള നീക്കമാണ് അക്ഷയ കേന്ദ്രങ്ങൾ വഴി നടക്കുന്നതെന്ന് റിച്ചാർഡ് ഹേ എം.പി. ജനകീയമായി നടപ്പാക്കേണ്ട പദ്ധതി ആരുെടയും കുത്തകയല്ല. നെറ്റ് ബാങ്കിങ് അടക്കമുള്ള ഡിജിറ്റൽ സേവനങ്ങൾ പാഠ്യവിഷയമായ ഡിജിറ്റൽ സാക്ഷരത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരത അഭിയാൻ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അക്ഷയ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇടത് യൂനിയ​െൻറ നിലനിൽപുമാത്രം ഉദ്ദേശിച്ചാണ്. അഴിമതിരഹിതവും സുതാര്യവുമായ നടപടിക്രമങ്ങൾക്കായി രാജ്യത്തെ എല്ലാ ജനങ്ങളും ഡിജിറ്റൽ ഇന്ത്യയുടെ ഇ-വളൻറിയർമാരായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കേരള മിഷനും ബി.ജെ.പി ജില്ല ഐ.ടി സെല്ലും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റൽ കേരള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ കേരള മിഷൻ ഡയറക്ടർ കെ. കേശവദാസ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ, കൺസൾട്ടൻറ് ഡയറക്ടർ ജയപ്രകാശ് കേശവൻ, ഇ-നെറ്റ് ഇ-ഗവേണൻസ് നെറ്റ്്വർക്ക് കേരള പ്രതിനിധി യു.വി. ദീപക്, ബി.ജെ.പി െഎ.ടി സെൽ കൺവീനർ പ്രമോദ് ഊരത്ത്, ഇൻറലക്ച്വൽ സെൽ കൺവീനർ അൻമോൽ മോത്തി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story