Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഷണശ്രമത്തിനിടെ...

മോഷണശ്രമത്തിനിടെ എ.ടി.എം കൗണ്ടറിൽ തീപിടിത്തം; 2.88 ലക്ഷം രൂപ കത്തിനശിച്ചു

text_fields
bookmark_border
തൃശൂർ: എ.ടി.എമ്മിൽനിന്ന് പണം കവരാനുള്ള ശ്രമം അഗ്നിബാധമൂലം വിഫലമായി. എന്നാൽ മെഷീനിൽ ഉണ്ടായിരുന്ന 2.88 ലക്ഷം രൂപ കത്തിനശിച്ചു. നെല്ലിക്കുന്ന് സ​െൻറ് സെബാസ്റ്റ്യൻ ദേവാലയം ഷോപ്പിങ് സമുച്ചയത്തിലെ സൗത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ നാലോടെ എ.ടി.എം കൗണ്ടറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപത്തെ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. തീ അണക്കുന്നതിനിടയിലാണ് മെഷീനി​െൻറ മുകൾഭാഗം മുറിച്ചുമാറ്റിയതായി കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പണം നശിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ബാങ്കി​െൻറ നിർദേശപ്രകാരം ഏഴര ലക്ഷത്തോളം രൂപ നിറച്ചിരുന്നതായി സ്വകാര്യ ഏജൻസിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എ.ടി.എം ശാഖയിലെ അലാം ശബ്ദിക്കാത്തതിനാലാണ് മോഷണശ്രമം ആദ്യം പുറത്തറിയാതിരുന്നത്. കൗണ്ടറിന്‌ മുന്നില്‍ റോഡിലേക്ക്‌ അഭിമുഖമായി സ്ഥാപിച്ച സി.സി ടി.വി കാമറ ഇടത്‌ വശത്തേക്ക്‌ തിരിച്ചുവെച്ച ശേഷമാണ്‌ മോഷ്്ടാക്കള്‍ അകത്ത്‌ കടന്നത്‌. ഷട്ടർ അടച്ചിട്ട ശേഷമാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചത്. എ.ടി.എം ശാഖക്കുള്ളിലെ കാമറയുടെ വയറും അലാമി​െൻറ ഇലക്ട്രിക്‌ വയറും മുറിച്ചതായി കണ്ടെത്തി. എ.ടി.എം മെഷീ​െൻറ കാഷ്‌ ചെസ്റ്റിന് സമീപമാണ്‌ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ അറുത്തുമാറ്റാന്‍ ശ്രമിച്ചത്‌. ഇതിനിടെ, മെഷീ​െൻറ ഇലക്ട്രിക്‌ വയര്‍ ഷോര്‍ട്ടായി തീപിടിച്ചതാകുമെന്നാണ്‌ പൊലീസ്‌ വിലയിരുത്തല്‍. പുലര്‍ച്ചെ രണ്ടോടെ എം.ടി.എം ശാഖയിലെ നെറ്റ്‌വര്‍ക്ക്‌ സിസ്റ്റം തകരാറിലായതായി ബാങ്ക്‌ അധികൃതര്‍ അറിയിച്ചു. പൊലീസ് ഉൗർജിത അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story