Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിൽ ഇന്ന്...

ഗുരുവായൂരിൽ ഇന്ന് വ്യാപാരി വിളക്ക്; കോടതി വിളക്ക് നാളെ

text_fields
bookmark_border
ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച വ്യാപാരികളുടെ വിളക്കാഘോഷം നടക്കും. ക്ഷേത്രത്തിൽ രാവിലെ ഏഴിനും വൈകീട്ട് 3.30നും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹന​െൻറ പ്രമാണത്തിൽ മേളം അകമ്പടിയാകും. ഇടയ്ക്കയുടെയും നാഗസ്വരത്തി​െൻറയും അകമ്പടിയിലാണ് രാത്രി വിശേഷാൽ വിളക്കെഴുന്നള്ളിപ്പ്. വൈകീട്ട് 6.30ന് ഹരിനാരായണ​െൻറ നേതൃത്വത്തിൽ മദ്ദളകേളി അരങ്ങേറും. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ഏഴ് മുതൽ കലാപരിപാടികൾ ആരംഭിക്കും. രാത്രി 7.30ന് ഭക്തിഗാനമേള. വ്യാഴാഴ്ച പൊലീസി​െൻറ വിളക്കാഘോഷമായിരുന്നു. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ച ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി. കൊമ്പൻ ഇന്ദ്രെസൻ കോലമേറ്റി. രാവിലെ കിഴക്കേ നടപ്പന്തലിൽ പെരിങ്ങോട് ചന്ദ്ര​െൻറ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറി. വൈകീട്ട് ദീപാരാധനക്ക് കലാമണ്ഡലം വിവേക്, രഞ്ജിത്ത് നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പകയുമുണ്ടായി. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വൈകീട്ട് പൊലീസ് കുടുംബാംഗങ്ങൾ കലാപരിപാടി അവതരിപ്പിച്ചു. കമീഷണർ രാഹുൽ ആർ. നായർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഐ.ജി എം.ആർ. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, എസ്.പി. യതീഷ് ചന്ദ്ര, കമീഷണർ രാഹുൽ ആർ. നായർ, എ.സി.പി പി.എ. ശിവദാസൻ എന്നിവർ സംസാരിച്ചു. സ്വപ്‌ന രാജേന്ദ്രൻ അവതരിപ്പിച്ച നൃത്തം, ഡോ. കദ്രി ഗോപാൽ നാഥി​െൻറ സാക്‌സഫോൺ കച്ചേരി എന്നിവയും അരങ്ങേറി. ശനിയാഴ്ച കോടതി വിളക്ക് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story