Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ നന്മയിലേക്ക്​ വഴി നടത്താൻ 'ശ്രദ്ധേയം'

text_fields
bookmark_border
തൃശൂർ: വിദ്യാർഥികളെ നന്മയിലേക്ക് വഴി നടത്താനും സദാചാരമൂല്യങ്ങളോടെ വാർത്തെടുക്കാനും ലഹരി മാഫിയയിൽനിന്ന് രക്ഷിക്കാനും 'ശ്രേദ്ധയം' പദ്ധതിയുമായി ഒരു സംഘം പൂർവവിദ്യാർഥികൾ. കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസ് സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ 'അച്ച​െൻറ സ്കൂൾ പൂർവ വിദ്യാർഥി സംഘടനയാണ് പദ്ധതി നടപ്പാക്കുന്നത്. 11 വയസ്സിന് മുകളിലുള്ള കുട്ടികൾ അരാജക ജീവിതത്തിലേക്ക് ചുവടുവെക്കുന്നതായി 'അച്ചൂസ്' ഭാരവാഹികൾ ആശങ്ക പ്രകടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർഥികൾ മദ്യപാനത്തിനും ലഹരിക്കും വിധേയരാകുന്നു. സദാചാര വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും തങ്ങളുടെ സാമ്പിൾ സർേവയിൽ കണ്ടെത്തി. കുട്ടികളെ ചതിക്കുഴിയിൽപെടുത്താൻ ലഹരി മാഫിയ കിണഞ്ഞു ശ്രമിക്കുകയാണ്. ഇൗ സാഹചര്യത്തിൽ കുട്ടികളിൽ ധാർമിക സദാചാര മൂല്യങ്ങൾ ഉറപ്പാക്കാനും എല്ലാ വലകളിൽനിന്നും രക്ഷിെച്ചടുക്കാനുമായാണ് പദ്ധതിയെന്ന് ഇവർ അവകാശപ്പെട്ടു. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും പലവട്ടം ചർച്ച ചെയ്താണ് അഞ്ചുവർഷം നീളുന്ന പരിപാടിക്ക് അന്തിമരൂപം നൽകിയത്. മാതൃകാ പദ്ധതിയെന്ന നിലയിൽ കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസ്.എസിൽ ഇൗ അക്കാദമിക വർഷം മുതൽ പദ്ധതി തുടങ്ങി. അതി​െൻറ ഭാഗമായി വ്യത്യസ്ത പരിപാടികൾ ഇൗ അക്കാദമിക വർഷാവസാനം പൂർത്തിയാകും. അടുത്ത നാല് വർഷം ഇത് തുടരും. ഇന്നത്തെ അഞ്ചാം ക്ലാസുകാരെയാണ് ടാർജറ്റ് ഗ്രൂപ്പായി നിശ്ചയിച്ചത്. 'സൗന്ദര്യമുള്ള ജീവിതത്തിന്' എന്ന പേരിൽ വിദഗ്ധരെ പെങ്കടുപ്പിച്ച് കൗൺസലിങ്ങോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എല്ലാ ക്ലാസുകളിലും സൗഹൃദ ക്ലബുകൾ രൂപവത്കരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണം നൽകി. തിയറ്റർ തെറപ്പി, യോഗ പരിശീലനം എന്നിവയാണ് മറ്റ് പരിപാടികൾ. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. കൂർക്കഞ്ചേരി മേഖലയിലെ കൗൺസിലർമാരുടെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെ വിവിധ ഭാഗങ്ങളിൽ അമ്മമാരുടെ ജാഗ്രതാസമിതി ഉണ്ടാക്കും. ഒപ്പം കുട്ടികളുടെ പഠന നിലവാരം ഉയർത്താനും മറ്റ് കഴിവുകൾ വളർത്താനും വിവിധ പരിപാടികൾ നടത്തും. മാതാപിതാക്കൾ, പി.ടി.എ, സ്കൂൾ മാനേജ്മ​െൻറ്, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നവംബർ നാലിന് സ്കൂൾ അങ്കണത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സൗഹൃദ ക്ലബുകൾ കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പദ്ധതിരേഖ മേയർ അജിത ജയരാജൻ സ്കൂൾ പ്രിൻസിപ്പലിന് കൈമാറും. അച്ച​െൻറ സ്കൂൾ പൂർവവിദ്യാർഥി സംഘം പ്രസിഡൻറ് ഡോ. ടി.കെ. വിജയരാഘവൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ 'അച്ചൂസ്' പ്രസിഡൻറ് ഡോ. ടി.കെ. വിജയരാഘവൻ, സ്കൂൾ പ്രിൻസിപ്പൽ സി.എസ്. വൃന്ദ, പി.ടി.എ പ്രസിഡൻറ് വി.പി. സേവ്യർ, വൈസ് പ്രസിഡൻറ് കെ. ബാലകൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ സുധീർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story