Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവില്ലേജ് ഓഫിസ്...

'വില്ലേജ് ഓഫിസ് ജീവനക്കാർക്ക് സുരക്ഷ ഏർപ്പെടുത്തണം'

text_fields
bookmark_border
തൃശൂർ: വില്ലേജ് ഓഫിസ് ജീവനക്കാർക്ക് മതിയായ സംരക്ഷണം ഏർപ്പെടുത്താനും ഔദ്യോഗിക കൃത്യനിർവഹണത്തിനിടക്ക് ചാലക്കുടി താലൂക്കിലെ കാക്കുളിശ്ശേരി വില്ലേജ് ഓഫിസറായ സൗമ്യക്കുനേരെ ഉണ്ടായ ആക്രമണ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. ജോസ് അധ്യക്ഷത വഹിച്ചു. കെ.വി. സനൽകുമാർ, സന്തോഷ് തോമസ്, സി.ജെ. വിൽസൻ, കെ.ബി. ശ്രീധരൻ, ടി.ജി. രഞ്ജിത്ത്, പി.ആർ. അനൂപ്, എം.ഒ. ഡെയ്സൻ, എ.എസ്. നദീറ തുടങ്ങിയവർ സംസാരിച്ചു. കാക്കുളിശ്ശേരി വില്ലേജ് ഒാഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ. അലി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാള ബ്രാഞ്ച് പ്രസിഡൻറ് പി.എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story