Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര...

'കേന്ദ്ര നിയമമന്ത്രിയുടെ പ്രസ്​താവന അപഹാസ്യം'

text_fields
bookmark_border
കോഴിക്കോട്: ഒളി ക്യാമറ ഓപറേഷൻ എന്ന നിലയിൽ ഇന്ത്യാ ടുഡേ പുറത്തുവിട്ട വാർത്തയുടെ പേരിൽ കേന്ദ്ര നിയമമന്ത്രി രവി ശങ്കർ നടത്തിയ പരാമർശങ്ങൾ അപഹാസ്യവും പദവിക്ക് നിരക്കാത്തതുമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ. അബൂബക്കർ. പുറത്തുവന്ന വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താൻ പോലും കാത്തുനിൽക്കാതെ കേരളത്തിൽ ആരോപിക്കപ്പെടുന്ന മതപരിവർത്തനം ഉയർത്തി മന്ത്രി ഒരു ജനകീയ മുന്നേറ്റത്തെ കടന്നാക്രമിക്കുകയായിരുന്നു. നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി മാധ്യമപ്രവർത്തകർക്കും ചാനലുകൾക്കും പ്രതിഫലം നൽകി തെളിവുകൾ കെട്ടിച്ചമയ്ക്കാനും ഇക്കൂട്ടർക്ക് മടിയില്ലെന്നാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന സൂചന. എഡിറ്റ് ചെയ്യാത്ത വീഡിയോ പൂർണമായി പുറത്തുവിടാൻ മന്ത്രി രവി ശങ്കർപ്രസാദിനെയും ഇന്ത്യാ ടുഡേയെയും വെല്ലുവിളിക്കുകയാണെന്നും ചെയർമാൻ ഇ. അബൂബക്കർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story