Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോധികയെ ആക്രമിച്ച...

വയോധികയെ ആക്രമിച്ച കേസില്‍ കടവി രഞ്ജിത്തിന്​ 17 മാസം തടവ്​

text_fields
bookmark_border
തൃശൂര്‍: വയോധികയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിനെ കോടതി 17 മാസം തടവിനും 2000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം ശിക്ഷ കൂടുതൽ അനുഭവിക്കണം. കൂര്‍ക്കഞ്ചേരി സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ കടവി രഞ്ജിത്തിനെയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇതേ കേസിൽ പ്രായപൂര്‍ത്തിയാകാത്തവരെ കുട്ടികളുടെ കോടതി വെറുതെ വിട്ടു. 2016 മേയ് മാസത്തിലായിരുന്നു സംഭവം. മാറ്റാമ്പുറത്തെ ഫ്ലാറ്റില്‍ കടവി രഞ്ജിത്ത് ഒളിവില്‍ താമസിക്കുമ്പോള്‍ ഇതേ ഫ്ലാറ്റിലെ താമസക്കാരി പൊലീസിന് വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് വയോധികയായ ഓമനയുടെ വീട് കയറി ആക്രമിച്ചത്. ഓമനയുടെ ഫ്ലാറ്റിലെ ടി.വി.യും േക്ലാക്കും സാമഗ്രികളും തല്ലിത്തകർത്തു. ഇപ്പോള്‍ കടവി രഞ്ജിത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.ആയുധങ്ങള്‍ കൈവശം വെച്ചതിന് നെടുപുഴ പൊലീസി​െൻറ കേസിലാണ് തടവുശിക്ഷ അനുഭവിക്കുന്നത്. രണ്ടു കൈകളും നഷ്ടപ്പെട്ട ഇയാള്‍ കഴിഞ്ഞ ദിവസം വിയ്യൂര്‍ ജയിലിൽ എത്തിയപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇയാളെ പിടികൂടിയപ്പോള്‍ വിയ്യൂര്‍ എ.എസ്.ഐയെയും പൊലീസ് ഡ്രൈവറെയും ആക്രമിച്ചിരുന്നു. നിലവിൽ ഇയാൾക്കെതിെര 52 കേസുകളുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story