Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിഡ്​സ്​ ഫെസ്​റ്റ്​...

കിഡ്​സ്​ ഫെസ്​റ്റ്​ സ്വാഗതസംഘം

text_fields
bookmark_border
കേച്ചേരി: കേച്ചേരി അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിൽ 15ന് നടക്കുന്ന വിദ്യ കൗൺസിൽ തൃശൂർ റീജ്യൺ കിഡ്സ് ഫെസ്റ്റ് വിജയിപ്പിക്കാൻ സ്വാഗതസംഘം യോഗം തീരുമാനിച്ചു. വാർഡ് മെംബർ യു.വി. ജമാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുപ്രിയ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. 50 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യു.വി. ജമാൽ (ചെയർ.), എം.എം. മുജീബ് (ഫിനാൻസ്), സുബൈർ (പബ്ലിസിറ്റി), അബ്ദുസ്സലാം (ലൈറ്റ് ആൻഡ് സൗണ്ട്), വാഹിദ് (ഭക്ഷണം), പി.ബി. സൈനുദ്ദീൻ (റിസപ്ഷൻ), ഷജീന നാസർ (ഡിസിപ്ലിൻ), അമീർ (വെള്ളം), മുസ്തഫ (ട്രാഫിക്) എന്നിവരെ തെരഞ്ഞെടുത്തു. തൃശൂർ, പാലക്കാട് ജില്ലകളിലെ 15ഒാളം സ്കൂളുകളിൽനിന്നുള്ള നഴ്സറി, ഒന്ന്, രണ്ട് ക്ലാസുകളിലെ 500 കുരുന്നു പ്രതിഭകൾ ഫെസ്റ്റിൽ മാറ്റുരക്കും. കമ്മിറ്റി സെക്രട്ടറി പി.ബി. സൈനുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡൻറ് സുലൈഖ അബ്ദുൽഖാദർ, കമ്മിറ്റി അംഗം അബൂബക്കർ, സ്റ്റാഫ് സെക്രട്ടറി പി. സ്മിത എന്നിവർ സംസാരിച്ചു. കേരളപ്പിറവി ദിനാഘോഷം പന്നിത്തടം: ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ബീന ഉണ്ണി അധ്യക്ഷത വഹിച്ചു. മാനേജർ ആർ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ടി. മണി, സ്റ്റാഫ് സെക്രട്ടറി എ.വി. ഗഫൂർ, അധ്യാപകരായ ഗീതാകുമാരി, കെ. പ്രിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story