Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രോളിങ് നിരോധനകാലത്തെ ...

'ട്രോളിങ് നിരോധനകാലത്തെ ആനുകൂല്യം എല്ലാ മത്സ്യത്തൊഴിലാളികൾക്കും നൽകണം'

text_fields
bookmark_border
കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനകാലത്ത് നൽകിവരുന്ന സമാശ്വാസ ആനുകൂല്യം എല്ലാ മത്സ്യത്തൊഴിലാളികൾക്കും ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവൻ മത്സ്യത്തൊഴിലാളികളെയും ലിസ്റ്റിൽ ഉൾപ്പെടുത്തി ആനുകൂല്യം അനുവദിക്കണം. ഇൗ വർഷം ബി.പി.എൽ ലിസ്റ്റിൽ വന്നവരെ മാത്രം ഉൾപ്പെടുത്തുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഇൗ നടപടിമൂലം ഭൂരിപക്ഷം തൊഴിലാളികൾക്കും ആനുകൂല്യം നഷ്ടപ്പെടും. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചാണ് ലിസ്റ്റ് തയാറാക്കുന്നതെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. എന്നാൽ, ഉത്തരവ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കും. ഇൗ സാഹചര്യത്തിൽ ഉത്തരവ് തിരുത്തി എല്ലാ മത്സ്യത്തൊഴിലാളികൾക്കും ആശ്വാസ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story