Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി കേരളത്തിൽ...

ബി.ജെ.പി കേരളത്തിൽ നടത്തിയ ജനരക്ഷാ യാത്ര മറ്റു സംസ്​ഥാനങ്ങളിൽ ഗോരക്ഷായാത്ര ^കോടിയേരി ബാലകൃഷ്ണൻ

text_fields
bookmark_border
ബി.ജെ.പി കേരളത്തിൽ നടത്തിയ ജനരക്ഷാ യാത്ര മറ്റു സംസ്ഥാനങ്ങളിൽ ഗോരക്ഷായാത്ര -കോടിയേരി ബാലകൃഷ്ണൻ ചാവക്കാട്: കേരളത്തിൽ ജനരക്ഷയാത്ര സംഘടിപ്പിച്ച ബി.ജെ.പി മറ്റു സംസ്ഥാനങ്ങളിൽ ഗോരക്ഷ യാത്രയാണ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനജാഗ്രത യാത്രക്ക് ചാവക്കാട്ട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാനത്തെ നിയമസഭ, പാർലമ​െൻറ് അംഗങ്ങളേയും പ്രവാസി പ്രതിനിധികളേയും വിളിച്ച് ചേർക്കാൻ സർക്കാർ ഉടൻ സാഹചര്യമൊരുക്കും. കോൺഗ്രസ് നേതൃത്വത്തിൽ അമ്മ പോയി മകൻ വരുന്ന കുടുംബ വാഴ്ച തുടരുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളത്. സംസ്ഥാനത്ത് കോൺഗ്രസി​െൻറ 'പടയൊരുക്കം' പരിപാടി പാർട്ടിക്കുള്ളിലെ ഉൾപ്പോരിനിട്ടിരിക്കുന്ന മറ്റൊരു പേരാണെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ, സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, കെ.കെ. സുധീരൻ, നഗരസഭ അധ്യക്ഷൻ എൻ.കെ. അക്ബർ എന്നിവർ സംസാരിച്ചു. പാവറട്ടി: ജനജാഗ്രത യാത്രക്ക് പൂവത്തൂരിൽ സ്വീകരണം നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, സത്യൻ മൊകേരി, കെ. രാധാകൃഷ്ണൻ, ഷൈനി കൊച്ചുദേവസി, ടി.വി. ഹരിദാസൻ, പി.കെ. കൃഷ്ണൻ, കെ.വി. വിനോദൻ, വി.ജി. സുബ്രഹ്മണ്യൻ, എൻ.കെ. സുബ്രഹ്മണ്യൻ, പി.ജി. സുബിദാസ്, ബിജു കുര്യക്കോട്ട്, ജന്നി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story