Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീസിൽസ്, റുബെല്ല...

മീസിൽസ്, റുബെല്ല കുത്തിവെപ്പ്​: വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി ആരോഗ്യവകുപ്പ്

text_fields
bookmark_border
തൃശൂർ: മീസിൽസ് (അഞ്ചാം പനി), റുബെല്ല (ജർമൻ മീസിൽസ്) എന്നീ മാരകരോഗങ്ങൾ ഇല്ലാതാക്കാനുള്ള കുത്തിവെപ്പിനെതിരായ വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി ആരോഗ്യവകുപ്പ്. ഒക്ടോബർ മൂന്നിന് ആരംഭിച്ച കാമ്പയിൻ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ജില്ലയിൽ 71.51 ശതമാനം കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകിയത്. ബാക്കി കുട്ടികൾക്ക് കൂടി കുത്തിവെപ്പ് നൽകാൻ 15 വരെ അനൗദ്യോഗിക കാമ്പയിൻ നടത്തും. ഇതി​െൻറ ഭാഗമായി കുപ്രചാരണങ്ങൾക്ക് മറുപടിയായുള്ള ലഘുലേഖകൾ വിതരണത്തിന് തയാറായി. ജില്ലയിൽ 6.58 ലക്ഷത്തിൽ 4.71 ലക്ഷം കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകിയത്. കടപ്പുറം, ഒരുമനയൂർ, അണ്ടത്തോട്, പെരുമ്പിലാവ്, ചാമക്കാല, മാടവന, പുന്നയൂർ, കടങ്ങോട്, വെള്ളാങ്ങല്ലൂർ, കയ്പ്പമംഗലം, തളിക്കുളം, കൂളിമുട്ടം, എടവിലങ്ങ്, ചാവക്കാട്, വെങ്കിടങ്ങ് എന്നീ പ്രദേശങ്ങളിൽ 50 ശതമാനത്തിൽ താഴെയാണ് പൂർത്തിയായത്. സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപകമായ വ്യാജപ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ലഘുലേഖയിലുള്ളത്. എം.ആർ വാക്സിനേഷൻ മൂലം രോഗപ്രതിരോധ ശേഷി ആർജിക്കുമെന്നും പ്രത്യുൽപാദന ശേഷിയെ ഇത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് മീസിൽസ് റുബെല്ല വാക്സിൻ നിർമിക്കുന്നത്. ലോകാരോഗ്യ സംഘടന‍യുടെ അംഗീകാരമുള്ള ഇൗ കമ്പനി നിർമിക്കുന്ന വിവിധ വാക്സിനുകൾ വർഷങ്ങളായി ഉപയോഗിക്കുന്നതും 170 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുമാണ്. യു.എസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽനിന്നുള്ള വാക്സിനാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. രാജ്യത്ത് കഴിഞ്ഞ വർഷം അര ലക്ഷത്തിലധികം കുട്ടികളാണ് അഞ്ചാം പനി ബാധിച്ച് മരിച്ചത്. ഗർഭാവസ്ഥയിൽ റുബെല്ല വന്നാൽ ജനിക്കുന്ന കുഞ്ഞിന് കേൾവി-കാഴ്ച ശക്തി ഇല്ലാതാവുക, ബുദ്ധിമാന്ദ്യം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാം. കൺജനിറ്റൽ റുബെല്ല സിൻഡ്രോം എന്ന ഇൗ അവസ്ഥ ചികിത്സിച്ച് ഭേദമാക്കാനാവില്ല. ഗർഭിണിക്ക് റുബെല്ല വന്നാൽ പലപ്പോഴും അത് അറിയാതെ പോവുകയും ജന്മ വൈകല്യങ്ങളോടെ കുഞ്ഞ് ജനിക്കുകയും ചെയ്യും. പ്രതിരോധമാണ് ഏക പോംവഴി. എം.ആർ കുത്തിവെപ്പ് ഓട്ടിസം ഉണ്ടാക്കും എന്ന പ്രചാരണം തുടങ്ങിയത് ആൻഡ്രൂ ജെ. വോക്ക്ഫീൽഡ് എന്നയാളാണ്. ലാൻസെറ്റ് മാസികയിൽ 1998ൽ പ്രസിദ്ധീകരിച്ച ലേഖനം 2010ൽ പിൻവലിച്ചു. സർക്കാറി​െൻറ പൂർണ ഉത്തരവാദിത്തത്തിലാണ് കുത്തിവെപ്പ് നടത്തുന്നത്. ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പൂർണ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും ലഘുലേഖ വ്യക്തമാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story