Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ ഉത്തരേന്ത്യൻ...

ജില്ലയിൽ 'ഉത്തരേന്ത്യൻ മഞ്ഞപ്പിത്തം'

text_fields
bookmark_border
തൃശൂര്‍: ഉത്തരേന്ത്യയിൽ കൂടുതലായി കാണപ്പെടുന്ന മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-ഇ) ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. ജില്ലയിലെ വ്യാവസായിക മേഖലകളിലാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ശരിയായ വിശ്രമം ലഭിച്ചാല്‍ തനിയെ മാറുമെങ്കിലും ഗര്‍ഭിണികളില്‍ രോഗം വന്നാല്‍ ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാെമന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജില്ലയില്‍ പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. മഴക്കാലവും ഉത്സവകാലം അടുത്തതുമായ സാഹചര്യത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ ജനം ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തം സംശയിച്ച് ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ്-എ അല്ല എന്ന് കണ്ടാൽ, ഹെപ്പറ്റൈറ്റിസ്--ഇ ഉണ്ടോ എന്നുകൂടി പരിശോധിക്കണം. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: തിളപ്പിച്ചാറിയ വെള്ളം കുടിക്കുക തുറന്നുവെച്ച ആഹാരം കഴിക്കരുത് വ്യക്തി ശുചിത്വം പാലിക്കുക മദ്യപാനം ഒഴിവാക്കുക വാണിജ്യാടിസ്ഥാനത്തില്‍ ഉൽപാദിപ്പിക്കുന്ന ഐസ് ഉപയോഗിക്കരുത്
Show Full Article
TAGS:LOCAL NEWS 
Next Story