Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിൽ മോഷണം: തമിഴ്​...

ബസിൽ മോഷണം: തമിഴ്​ സ്​ത്രീകൾ അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: ബസ് യാത്രക്കിടെ മോഷണം നടത്തിയ രണ്ട് തമിഴ് സ്ത്രീകൾ പിടിയിൽ. ഒലവക്കോട് റെയിൽവേ കോളനിയിലെ താൽക്കാലിക ഷെഡിൽ താമസിക്കുന്ന പ്രിയ (23), വേണി (22) എന്നിവരാണ് അറസ്റ്റിലായത്. ബസുകളിൽ കവർച്ച പെരുകിയ സാഹചര്യത്തിൽ അസി. പൊലീസ് കമീഷണറുടെ നിർദേശപ്രകാരം മഫ്ടിയിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് ഇവരെ കുടുക്കിയത്. കരുവന്നൂരിൽനിന്ന് തൃശൂരിേലക്കുള്ള ബസ് യാത്രക്കിടെ മെട്രോപൊളിറ്റൻ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ കരുവന്നൂർ സ്വദേശിയായ യുവതിയുടെ ബാഗിൽനിന്ന് 3,000 രൂപയടങ്ങിയ പഴ്സ് കവർന്നു. യാത്രക്കാരി ഒച്ചവെച്ചതിനെ തുടർന്ന് മഫ്ടിയിൽ യാത്ര ചെയ്തിരുന്ന പൊലീസുകാരൻ പ്രിയയെയും വേണിയെയും തടഞ്ഞ് നിർത്തുകയായിരുന്നു. ഇൗസ്റ്റ് എസ്.െഎ എം.ജി. ജിജോയുടെ നേതൃത്വത്തിൽ പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽനിന്ന് പഴ്സ് കണ്ടെടുത്തു. ഇരുവരും മോഷണത്തിനായാണ് തൃശൂരിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്ഷര മരച്ചുവട്ടിൽ ദീപങ്ങൾ തെളിച്ചു തൃശൂർ: വില്ലടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷത്തി​െൻറ ഭാഗമായി അക്ഷര മരത്തിന് താഴെ ദീപവിതാനം ഒരുക്കി. വിദ്യാർഥികൾക്ക് ദീപം കൊളുത്തിയ ചെരാതുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ പി.ജി. ദയ ഉദ്ഘാടനം ചെയ്തു. പി.ടി.എ ൈവസ് പ്രസിഡൻറ് സ്മിത ഷിബു അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story