Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightന്യുനപക്ഷങ്ങൾക്ക്...

ന്യുനപക്ഷങ്ങൾക്ക് നേരെയുള്ള ഭരണകൂട ഭീകരത രാജ്യത്തെ ഏക സിവിൽ കോഡിലേക്ക് നയിക്കാനുള്ള അജണ്ട ^ ജിഫ്രി മുത്തുക്കോയ തങ്ങൾ

text_fields
bookmark_border
ന്യുനപക്ഷങ്ങൾക്ക് നേരെയുള്ള ഭരണകൂട ഭീകരത രാജ്യത്തെ ഏക സിവിൽ കോഡിലേക്ക് നയിക്കാനുള്ള അജണ്ട - ജിഫ്രി മുത്തുക്കോയ തങ്ങൾ ചാവക്കാട്: ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഭരണകൂട ഭീകരത രാജ്യത്തെ ഏക സിവിൽ കോഡിലേക്ക് നയിക്കുന്ന ഹിഡൻ അജണ്ടയുടെ ഭാഗമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത ജില്ല അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങളെ തടയിടാൻ ഒരു ശക്തിയേയും അനുവദിക്കില്ല. കേവലം ഏതെങ്കിലും വ്യക്തികളുടെ മോശം പ്രവർത്തനങ്ങളെ ആ മതത്തി​െൻറ തത്വങ്ങളാക്കാനുള്ള ശ്രമം അപകടമാണ്. മതങ്ങൾ ഉയർത്തുന്ന ഉന്നത മൂല്യങ്ങളുടെ പ്രചാരണവും അവയുടെ സംരക്ഷണവും കേവലം ഒരു മതത്തി​െൻറ മാത്രം കടമയല്ലെന്നും രാജ്യത്തി​െൻറ സമാധാനം ആഗ്രഹിക്കുന്ന ഓരോരുത്തരുടേയും കടമയാണ്. ഭരണാധികാരികൾ നീതി പ്രവർത്തിച്ചില്ലെങ്കിൽ ബാലറ്റിലൂടെ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജില്ലാ പ്രസിഡൻറ് എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ചെറുവാളൂർ ഹൈേദ്രാസ് മുസ്ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം. മുഹ്യിദ്ധീൻ മൗലവി , ഓണമ്പിള്ളി മുഹമ്മദ് ഫൈസി , ബഷീർ ഫൈസി ദേശമംഗലം , പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, ബഷീർ ഫൈസി ദേശമംഗലം, നാസർ ഫൈസി തിരുവത്ര, അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story