Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാങ്കേതികവിദ്യ പുതിയ...

സാങ്കേതികവിദ്യ പുതിയ ഭാഷാസംസ്​കാരം സൃഷ്​ടിക്കുന്നു ^ടി.ഡി. രാമകൃഷ്ണൻ

text_fields
bookmark_border
സാങ്കേതികവിദ്യ പുതിയ ഭാഷാസംസ്കാരം സൃഷ്ടിക്കുന്നു -ടി.ഡി. രാമകൃഷ്ണൻ കുന്നംകുളം: നവ സാങ്കേതികവിദ്യ പുതിയ ഭാഷാസംസ്കാരം സൃഷ്ടിക്കുകയാണെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഔദ്യോഗികഭാഷാ വാരാചരണത്തി​െൻറ ഭാഗമായി നടന്ന മലയാള ദിനാചരണത്തിൽ 'സമകാലികത, ഭാഷ, വ്യവഹാരം' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഖ്യാന-വ്യവഹാരങ്ങളുടെ അനന്തസാധ്യതയുള്ള ഭാഷയാണ് മലയാളം. ഭാഷയിൽ അഭിമാനിക്കുന്ന ജനതയായി മലയാളി മാറണം. നിത്യ വ്യവഹാരത്തിൽ മലയാളം ഉപയോഗിക്കാൻ ശ്രദ്ധവേണം. അന്യഭാഷ പദങ്ങൾ മലയാളത്തിൽ കടന്നുവരുന്നതിൽ ആകുലപ്പെടേണ്ടതില്ല. ചരിത്രത്തി​െൻറ അനിവാര്യതയാണത്. ഭാഷയെ ഒരു ചട്ടക്കൂടിൽ ഒതുക്കിനിർത്താൻ കഴിയില്ല. നിരന്തര നവീകരണമാണ് ഭാഷയെ നിലനിർത്തുന്നത്. പ്രവാസി മലയാളികളാണ് ഭാഷയെ ശക്തിപ്പെടുത്തുന്നവർ. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പുതിയ കാലത്തെ എഴുത്തുകാരുടെ ജാഗ്രത മലയാളത്തിന് കരുത്തേകിയിട്ടുണ്ട്. വാട്സ്ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിൽ വലിയ സംവാദങ്ങളാണ് ഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്നത്. അനന്തസാധ്യതകളുടെ കാലമാണിത്. ഭാഷയെ സ്നേഹിക്കുകയും സംസ്കാരത്തി​െൻറ ചിഹ്നമായി ഭാഷയെ മാറ്റുകയും ചെയ്യുന്ന വിധം ഭാഷാഭിമാനമുള്ള ജനതയായി മലയാളി മാറുകയെന്നതാണ് മലയാളം നിലനിർത്താനുള്ള വഴിയെന്ന് രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കുന്നംകുളം നഗരസഭ ഉപാധ്യക്ഷൻ പി.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. ശ്രീവിവേകാനന്ദ കോളജ് പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് മുഖ്യാതിഥിയായി. പാർവതി പവനനെ ആദരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. സുമതി മലയാളദിന പ്രതിജ്ഞ ചൊല്ലി. മലയാള വിഭാഗം മേധാവി പ്രകാശ്ബാബു, പി.ടി.എ സെക്രട്ടറി സി.ജി. കാർത്തികേയൻ, കോളജ് യൂനിയൻ ചെയർമാൻ എം.എസ്. ജിതിൻ എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ വി.ആർ. സന്തോഷ് സ്വാഗതവും മലയാള വിഭാഗം അസി. പ്രഫ. ഡോ. എം. ജൽസ നന്ദിയും പറഞ്ഞു. പൗരാവലി ആദരിക്കും കുന്നംകുളം: വയലാർ അവാർഡിന് അർഹനായ ടി.ഡി. രാമകൃഷ്ണനെ കുന്നംകുളം പൗരാവലിയുടെ നേതൃത്വത്തിൽ ആദരിക്കാൻ തീരുമാനിച്ചു. സംഘാടക സമിതി യോഗം നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.കെ. വാസു, ഡെന്നി പുലിക്കോട്ടിൽ, സി.വി. ബേബി, നാരായണൻ നമ്പൂതിരി, വി.സി. ഗീവർഗീസ്, എം.എൻ. സത്യൻ, പി.എസ്. ഷാനു എന്നിവർ സംസാരിച്ചു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ ചെയർമാനും വി.കെ. ശ്രീരാമൻ ജനറൽ കൺവീനറുമായ 101 അംഗ സമിതി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story