Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാല...

കാർഷിക സർവകലാശാല ​ൈവസ്​ ചാൻസലറുടെ യാത്രയയപ്പ്​ യോഗം മുടങ്ങി

text_fields
bookmark_border
തൃശൂർ: ചൊവ്വാഴ്ച വിരമിച്ച കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രന് ഒരുക്കിയ യാത്രയയപ്പ് യോഗം മുടങ്ങി. മിക്ക സംഘടനകളും പരിപാടിക്ക് എത്താതിരുന്നതോടെ പരിപാടി റദ്ദാക്കിയതായി രജിസ്ട്രാർക്ക് പറയേണ്ടി വന്നു. അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളോട് കൂടിയാലോചിക്കാതെ രജിസ്ട്രാർ യാത്രയയപ്പ് പരിപാടി നിശ്ചയിച്ചുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോൾ സി.പി.െഎയോട് ആഭിമുഖ്യം പുലർത്തുന്നുവെന്ന് പറയുന്ന കോൺഗ്രസ് ബാനറിൽ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരാളടക്കം യാത്രയയപ്പ് കേമമാക്കാൻ ഉത്സാഹിച്ചിരുന്നു. കേരള അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ വി.സിയുടെ അപദാനങ്ങൾ വാഴ്ത്തി ബോർഡും സ്ഥാപിച്ചിരുന്നു. പ്രൊ ചാൻസലറായ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറും ഭരണസമിതിയംഗം കെ. രാജൻ എം.എൽ.എയും യാത്രയയപ്പ് പരിപാടിയിൽ സംബന്ധിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, സി.പി.എമ്മി​െൻറ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ സംഘടനകൾ പരിപാടിയിൽ പെങ്കടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കോൺഗ്രസി​െൻറ ഒരു അധ്യാപക സംഘടനയും വിട്ടുനിന്നു. ബഹിഷ്കരണം വ്യാപിച്ചത് മനസ്സിലാക്കിയ രജിസ്ട്രാർ മന്ത്രിയോടും എം.എൽ.എയോടും എത്തേണ്ടതില്ലെന്ന് അറിയിച്ചതായാണ് സർവകലാശാല വൃത്തങ്ങൾ നൽകുന്ന സൂചന. വൈസ് ചാൻസലറും പരിപാടി വേണ്ടെന്ന് അറിയിച്ചുവത്രെ. അതോടെ യോഗം മുടങ്ങി. പരിപാടി സംഘടിപ്പിക്കാൻ സർവകലാശാല നടത്തിയ ഒരുക്കങ്ങൾ അതോടെ വൃഥാവിലായി. അതിനിടെ, ഒരു കടലാസ് സംഘടനക്ക് അംഗീകാരം നൽകിയാണ് വി.സി പടിയിറങ്ങിയതെന്ന ആേക്ഷപവും ഉയർന്നിട്ടുണ്ട്. കോൺഗ്രസി​െൻറ അധ്യാപകേതര സംഘടനയിൽനിന്ന് ഭിന്നിച്ച് ചിലർ രൂപവത്കരിച്ച സംഘടനക്ക് നേരത്തെ വി.സി അംഗീകാരം നൽകിയിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് അംഗീകാരം നൽകുന്നത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ പരിശോധിക്കാൻ കോടതി സർവകലാശാലക്ക് നിർദേശം നൽകിയിരുന്നു. കോടതിയുടെ നിർദേശപ്രകാരം എന്നു പറഞ്ഞാണ് സംഘടനക്ക് വി.സി വീണ്ടും അംഗീകാരം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story