Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയുർവേദ മേഖലയിലെ...

ആയുർവേദ മേഖലയിലെ ചെറുകിടക്കാരെ ദ്രോഹിക്കുന്നത്​ നിർത്തണം ^കെ.ഇ. ഇസ്​മയിൽ

text_fields
bookmark_border
ആയുർവേദ മേഖലയിലെ ചെറുകിടക്കാരെ ദ്രോഹിക്കുന്നത് നിർത്തണം -കെ.ഇ. ഇസ്മയിൽ തൃശൂർ: ആയുർവേദ മേഖലയിലെ കുത്തകകളെ സഹായിക്കാൻ ചെറുകിടക്കാരെ േദ്രാഹിക്കുന്ന നടപടി സർക്കാർ വകുപ്പുകൾ അവസാനിപ്പിക്കണമെന്ന് സി.പി.െഎ നേതാവ് കെ.ഇ. ഇസ്മയിൽ. ആൾ കേരള ആയുർവേദ മെഡിസിൻ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ രൂപവത്കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമാനുസൃതം പ്രവർത്തിക്കുന്ന മരുന്നു കടകളിൽ പോലും ഇല്ലാത്ത കാരണം പറഞ്ഞ് പരിശോധിക്കുകയും വൻതുക പിഴ ഇൗടാക്കി േദ്രാഹിക്കുകയും ചെയ്യുമ്പോൾ കുത്തകക്കാരുടെ കച്ചവട കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. ഇത് ഈ മേഖലയിലെ കുത്തകവത്കരണത്തിന് വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഫെഡറേഷൻ ജില്ല സെക്രട്ടറി വി.എസ്. ജോഷി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അംഗത്വ വിതരണം നിർവഹിച്ചു. കെ. രാജൻ എം.എൽ.എ, വ്യാപാരി വ്യവസായി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കമാൽ എസ്. മാക്കിയിൽ എന്നിവർ സംസാരിച്ചു. രക്ഷാധികാരികളായി കെ.ഇ. ഇസ്മയിലിനെയും കെ. രാജൻ എം.എൽ.എയെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: വി.എസ്. ജോഷി (പ്രസി.), കെ.പി. ഷാേൻറാ, ഇ.െക. ജോയ് (വൈസ് പ്രസി.), സുരേഷ് കോച്ചേരി (സെക്ര.), വി.കെ. രവീന്ദ്രൻ, ലാളി (ജോ. സെക്ര.), വി.വി. ഷിനോജ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story