Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസിൽ...

കോൺഗ്രസിൽ ഗ്രൂപ്പിനതീതമായി യുവ തുർക്കികളുടെ 'പടയൊരുക്കം'

text_fields
bookmark_border
തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫി​െൻറ 'പടയൊരുക്കം' തുടങ്ങുന്നതിനു മുമ്പ് കോൺഗ്രസിൽ യുവ തുർക്കികളുടെ യഥാർഥ പട ഒരുങ്ങുന്നു. വാർധക്യത്തിൽ എത്തിയില്ലെന്ന 'കുറവി​െൻറ േപരിൽ' കെ.പി.സി.സി പട്ടികയിൽ വെട്ടിനിരത്തപ്പെട്ട കോൺഗ്രസിലെ യുവ നേതാക്കൾ ഗ്രൂപ്പുകൾക്ക് അതീതമായി ആശയ വിനിമയം തുടങ്ങി. ഇന്ദിരഗാന്ധിയുടെ ജന്മശതാബ്ദി ദിനമായ ബുധനാഴ്ച ജില്ല കോൺഗ്രസ് കമ്മിറ്റി ഒാഫിസിലും മറ്റും എത്തിയ യുവ നേതാക്കൾ ഒരുമിച്ചു നിൽക്കേണ്ടതി​െൻറ ആവശ്യം ചർച്ച ചെയ്തു. ജില്ലയിൽനിന്ന് കെ.പി.സി.സിയിൽ ഉൾപ്പെട്ടവർ യോഗത്തിൽ പെങ്കടുക്കാൻ പോലും വയ്യാത്ത പരുവത്തിൽ എത്തിയവരാണെന്ന വസ്തുത പാർട്ടിയെ ബാധിക്കാനിരിക്കുന്ന ദുര്യോഗത്തി​െൻറ ലക്ഷണമാണെന്നും ഇതിനെതിരെ നീക്കം ശക്തമാണെന്നുമാണ് ഇവരുടെ ആശയ വിനിമയത്തിലെ ധാരണ. ജില്ലയിൽനിന്ന് ഉൾപ്പെട്ട തേറമ്പിൽ രാമകൃഷ്ണൻ, ബാലറാം, കെ.പി. വിശ്വനാഥൻ എന്നിവരൊന്നും കെ.പി.സി.സി യോഗത്തിൽ പങ്കെടുത്തില്ല. ഇവർ യോഗത്തിൽ പെങ്കടുക്കാൻ പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നാണ് യുവ നേതാക്കൾ പറയുന്നത്. 'ഇവരെത്തന്നെ എ.െഎ.സി.സിയിലും ഉൾപ്പെടുത്തിയാൽ രാഹുൽ ഗാന്ധിയെ പ്രസിഡൻറാക്കുന്ന അഖിലേന്ത്യ േകാൺഗ്രസ് കമ്മിറ്റി യോഗം തൃശൂരിൽ ചേരേണ്ടി വരും' -ഒരു യുവ നേതാവ് പറഞ്ഞു. ജില്ലയിൽനിന്നുള്ള യുവ നേതാക്കൾ ഗ്രൂപ്പിന് അതീതമായി കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടതിൽ രോഷം അണപൊട്ടുകയാണ്. മഹിള കോൺഗ്രസി​െൻറ 14 ജില്ല പ്രസിഡൻറുമാരെയും ഉൾപ്പെടുത്തിയപ്പോൾ യൂത്ത് കോൺഗ്രസി​െൻറ മുൻ പ്രസിഡൻറുമാരെ അത്തരത്തിൽ പരിഗണിച്ചില്ല. ഡി.സി.സി പ്രസിഡൻറുമാരെ എക്സ്-ഒഫിഷ്യോ അംഗമാക്കുമെന്നാണ് പറഞ്ഞത്. തൃശൂരി​െൻറ കാര്യം വന്നപ്പോൾ വി.എം. സുധീര​െൻറ താൽപര്യത്തിന് അത് അട്ടിമറിച്ചു. അതോടെ ജില്ലയിൽനിന്നുള്ള ഒരാൾക്ക് കമ്മിറ്റിയിൽ ഉൾപ്പെടാനുള്ള അവസരം നഷ്ടപ്പെട്ടുവെന്ന് യുവാക്കൾ ചൂണ്ടിക്കാട്ടുന്നു. ഡി.സി.സി ഭാരവാഹികളെ ഉൾെപ്പടുത്തില്ലെന്ന തീരുമാനവും മാറ്റി. മുൻ മന്ത്രി കെ. ബാബുവി​െൻറ ബന്ധുവായ സുബി ബാബുവിനെ തൃശൂരിൽനിന്ന് ഉൾപ്പെടുത്തിയതു പോലെ കെ.സി. വേണുഗോപാൽ, എം.െഎ. ഷാനവാസ്, കെ. മുരളീധരൻ, പി.സി. ചാക്കോ എന്നിവരുടെ ഇഷ്ടക്കാരെ മറ്റ് ജില്ലകളിൽനിന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തക്കാരുടെ കാര്യത്തിൽ വിട്ടുവീഴ്ചയും പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നവരുടെ കാര്യം വരുേമ്പാൾ കർശന മാനദണ്ഡവും എന്ന രീതിയോട് ഇനിയും വിട്ടുവീഴ്ച വേണ്ട എന്നാണ് യുവ നേതാക്കളുടെ തീരുമാനം. ഗ്രൂപ്പിന് അതീതമായി കാര്യങ്ങൾ ചർച്ച ചെയ്ത് ഭാവി നീക്കങ്ങൾ നിശ്ചയിക്കുന്ന രഹസ്യ പൊതുവേദി യുവ നേതാക്കളുടെ നേതൃത്വത്തിൽ രൂപപ്പെട്ടിരിക്കുകയാണ്. അമ്പതി​െൻറ പരിസരങ്ങളിൽ എത്തി നിൽക്കുന്ന തങ്ങൾ ഗ്രൂപ്പ് നേതാക്കൾക്ക് വഴങ്ങി ഇനിയും പ്രതികരിക്കാൻ മടിച്ചാൽ 'വെള്ളം കോരികളും വിറകു വെട്ടികളുമായി' സ്വന്തം ജീവിതവും അതോടെ കോൺഗ്രസി​െൻറ കഥയും കഴിയുമെന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story