Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറ്റത്തൂര്‍: ഭാഷ...

മറ്റത്തൂര്‍: ഭാഷ വൈവിധ്യങ്ങളുടെ നാട്​; കൊങ്ങിണി, തുളു, തമിഴ്​, ആദിമ ഗോത്രഭാഷ എന്നിവ സംസാരിക്കുന്നവർ നിരവധി

text_fields
bookmark_border
കൊടകര: ജില്ലയില്‍ ജനസംഖ്യയിലും വിസ്തൃതിയിലും ഒന്നാം സ്ഥാനത്തുള്ള മറ്റത്തൂര്‍ പഞ്ചായത്ത് വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ സംഗമഭൂമിയാണ്. മലയാളം മാതൃഭാഷയല്ലാത്ത നിരവധി കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഈ മലയോരത്ത് താമസിക്കുന്നുണ്ട്. ഇവരില്‍ പലരും സംസാരിക്കുന്നത് ലിപിയില്ലാത്ത വാമൊഴിയാണ്. പഞ്ചായത്തി​െൻറ കിഴക്കേ അതിര്‍ത്തിയില്‍ വനത്തിനുള്ളില്‍ കഴിയുന്ന കാടര്‍ വിഭാഗക്കാര്‍ സംസാരിക്കുന്നത് ആദിമ ഗോത്രഭാഷയാണ്. പ്രാക്തന ഗോത്രവര്‍ഗമായ കാടര്‍ വിഭാഗക്കാര്‍ കേരളത്തില്‍ വളരെ കുറച്ചേയുള്ളൂ. പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഇവർ കൂടുതലുള്ളത്. തമിഴും മലയാളവും കൂടിക്കലര്‍ന്നതാണ് കാടരുടെ ഭാഷ. മറ്റത്തൂരിലെ ആനപ്പാന്തം കാടര്‍ കോളനിയില്‍ 78 വീടുകളിലായി ഇരുനൂറോളം കാടര്‍ വിഭാഗക്കാരാണ് താമസിക്കുന്നത്. വീടുകളില്‍ കൊങ്ങിണി ഭാഷ സംസാരിക്കുന്ന കുഡുംബി സമുദായക്കാരും മറ്റത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. കടമ്പോട്, മോനൊടി, ചെട്ടിച്ചാല്‍, പോത്തന്‍ചിറ, ചുങ്കാല്‍, മറ്റത്തൂര്‍കുന്ന് എന്നിവിടങ്ങളിലാണ് കുഡുംബി സമുദായക്കാരുള്ളത്. തുളു ബ്രാഹ്മണരായ എമ്പ്രാന്തിരിമാരും പതിറ്റാണ്ടുകളായി മറ്റത്തൂരില്‍ താമസിക്കുന്നു. ഇവരുടെ വീടുകളില്‍ കുട്ടികളടക്കമുള്ളവര്‍ തുളു ഭാഷയാണ് ഉപയോഗിക്കുന്നത്. മറ്റത്തൂരിലെ കോടാലി, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന റാവുത്തര്‍ വിഭാഗക്കാര്‍ തമിഴാണ് വീടുകളില്‍ സംസാരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story