Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാപാര വ്യവസായ...

വ്യാപാര വ്യവസായ സംരക്ഷണയാത്ര ആറുമുതൽ

text_fields
bookmark_border
തൃശൂർ: കേരളപ്പിറവി ദിനത്തിൽ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടച്ചുള്ള പണിമുടക്കിന് പിന്നാലെ ഒാൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് വ്യാപാര വ്യവസായ സംരക്ഷണയാത്ര നടത്തുന്നു. ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കുക, റിേട്ടൺ സമർപ്പിക്കുന്നത് ഒറ്റത്തവണയാക്കുക, സമഗ്ര വാടക-കുടിയാൻ നിയമം നടപ്പിലാക്കുക, പൊതുമേഖല ബാങ്കുകളുടെ ലോണുകൾ വർധിപ്പിക്കുക, ചെറുകിട വ്യാപാരി വ്യവസായികളുടെ രണ്ടുലക്ഷം വരെയുള്ള ലോണുകൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആറ്, ഏഴ് ദിവസങ്ങളിലാണ് സംരക്ഷണയാത്ര നടത്തുന്നത്. ജില്ലയിലെ 22 കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണം നൽകും. സംസ്ഥാന പ്രസിഡൻറ് ജോയ്ഡാനിയേലും ജില്ല പ്രസിഡൻറ് ജോർജ്മാത്യുവും യാത്ര നയിക്കും. ജോയ്ഡാനിയേൽ, െക.വി. മോഹൻ, ജോർജ്മാത്യു, ഷാജു തൊമ്മന എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story