Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
ഇരിങ്ങാലക്കട: രാജീവ്ഗാന്ധി മന്ദിരത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സോണിയഗിരി അനുസ്മരണപ്രഭാഷണം നടത്തി. ജോസഫ് ചാക്കോ, പി.എ. അബ്ദുൽ ബഷീര്‍, വി.സി. വർഗീസ്, സുജ സജീവ്കുമാര്‍, സതീഷ വിമലന്‍, വിജയൻ ചിറ്റേത്ത്, കെ.എം. ധർമരാജ്, വിജയൻ എളേടത്ത്, ജോൺ, നിധിന്‍തോമസ് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് റോഡ് തകര്‍ച്ച: നഗരസഭക്കെതിരെ കേസ് ഇരിങ്ങാലക്കുട: കാട്ടൂര്‍- പോസ്േറ്റാഫിസ് റോഡില്‍നിന്ന് ബസ്സ്റ്റാൻഡിലേക്കുള്ള വഴി നന്നാക്കാത്തതിന് നഗരസഭക്കെതിരെ കേസ്. പൊറത്തിശ്ശേരി നിവാസികളായ ഷാബു മുറിപറമ്പില്‍, ജയദേവന്‍ രാമങ്കുളം എന്നിവർ ഇരിങ്ങാലക്കുട മുൻസിഫ് കോടതിയില്‍ നൽകിയ ഹരജിയിലാണ് നടപടി. കേസ് ഫയലില്‍ സ്വീകരിച്ച കോടതി റോഡി​െൻറ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാന്‍ കമീഷനെ നിയമിച്ചു. ഇതി​െൻറ അടിസ്ഥാനത്തില്‍ കമീഷൻ മോനി സ്ഥലത്തെത്തി തെളിവെടുത്തു. റോഡ് നന്നാക്കാത്തതി​െൻറ കാരണം ബോധിപ്പിക്കാന്‍ കോടതി നഗരസഭയോട് ഉത്തരവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story