Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണലിപ്പുഴ മലിനീകരണം:...

മണലിപ്പുഴ മലിനീകരണം: സ്ഥാപനങ്ങൾക്കെതിരെ നടപടി

text_fields
bookmark_border
ആമ്പല്ലൂർ: മണലിപ്പുഴ മലിനീകരണം സംബന്ധിച്ച പരാതിയിൽ ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തൃക്കൂർ, നെന്മണിക്കര ഗ്രാമപഞ്ചായത്തുകൾ എന്നിവ സംയുക്ത പരിശോധന നടത്തി. മലിനജലം പുഴയിലേക്ക് ഒഴുക്കിയതിന് തൃക്കൂർ ബി.ആർ.ഡി കാർ വേൾഡ്, ബി.ആർ.ഡി മോട്ടോഴ്സ് എന്നിവയും കക്കൂസ് മാലിന്യം ഉൾപ്പെടെ മലിനജലം പുഴയിലേക്ക് ഒഴുക്കിയതിന് പാലിയേക്കര ആര്യാസ് ഹോട്ടലും അടച്ചുപൂട്ടി. പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിന് പാലിയേക്കര ടോൾ പ്ലാസക്കും മലിനജലം തോട്ടിലേക്ക് ഒഴുക്കിയ ഒരു ചായക്കടക്കും രണ്ട് വീടുകൾക്കും 2000 രൂപ വീതം പിഴയിട്ടു. കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിച്ചതിന് തൃക്കൂർ ജറൂസലം ധ്യാനകേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണലിപ്പുഴയിലെ വെള്ളത്തിന് കറുത്ത നിറവും രൂക്ഷഗന്ധവും അനുഭവപ്പെടുന്നത് കാണപ്പെടുന്നത് സംബന്ധിച്ചാണ് പരാതി നൽകിയത്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീല മനോഹരൻ, സ്ഥിരം സമിതി അധ്യക്ഷ റോസിലി റപ്പായി, റൂറൽ ഹെൽത്ത് ഓഫിസർ പി.കെ. രാജു, ജില്ല മെഡിക്കൽ ഓഫിസിലെ ടെക്നിക്കൽ അസി. എം.കെ. സുബ്രഹ്മണ്യൻ, മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനീയർ ആൻറണി പ്രശാന്ത്, നെന്മണിക്കര പഞ്ചായത്ത് അസി. സെക്രട്ടറി മനോജ്, തൃക്കൂർ ഹെൽത്ത് ഇൻസ്പെക്ടർ റസാഖ്, നെന്മണിക്കര ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയകുമാർ, ബിന്ദു എന്നിവർ പരിശോധനസംഘത്തിലുണ്ടായിരുന്നു
Show Full Article
TAGS:LOCAL NEWS
Next Story