Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചീകരണ തൊഴിലാളികൾ...

ശുചീകരണ തൊഴിലാളികൾ പ്യൂൺ ജോലിയിൽ; കൗൺസിലിൽ പ്രതിപക്ഷ ബഹളം

text_fields
bookmark_border
ഇരിങ്ങാലക്കുട: ശുചീകരണ ചുമതലയുള്ള കണ്ടിജൻറ് ജീവനക്കാരെ പ്യൂൺ ജോലി ഏൽപിച്ചതിനെതിരെ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. നഗരശുചീകരണത്തിന് ജീവനക്കാരില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ജീവനക്കാരുടെ നിയമനം താനും സെക്രട്ടറിയും തീരുമാനിക്കുമെന്ന നഗരസഭ അധ്യക്ഷ നിമ്യ ഷിജുവി​െൻറ പരാമർശം പ്രതിപക്ഷ കൗൺസിലർമാരെ പ്രകോപിപ്പിച്ചു. ഇവർ ചെയർപേഴ്സനെ വളഞ്ഞു. വാക്കേറ്റങ്ങൾക്ക് ഒടുവിൽ നഗരസഭ സെക്രട്ടറി മറുപടി നൽകാം എന്ന ഉറപ്പിന്മേലാണ് അംഗങ്ങൾ മടങ്ങിയത്. ശുചീകരണ ജീവനക്കാരെ പ്യൂൺ ജോലിക്കായി നിർത്തിയത് അധ്യക്ഷയുടെ അറിവോടെയാണെന്ന് സെക്രട്ടറി പറഞ്ഞു. ഇതുശ്രദ്ധയിൽപെട്ട ഉടൻ അധ്യക്ഷയെ അറിയിച്ചിരുന്നു. നിയമനങ്ങൾ മാറ്റാൻ ആരോഗ്യ വിഭാഗം സൂപ്രണ്ടിന് നിർദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. നഗരത്തിൽ പലയിടത്തും ഡെങ്കിപ്പനിയടക്കം റിപ്പോർട്ട് ചെയ്തിട്ടും നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വെള്ളം കെട്ടിക്കിടക്കുന്ന തോടുകൾ പോലും ശുചീകരിക്കുന്നതിന് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. അവിട്ടത്തൂരിൽ സി.പി.എം ബി.ജെ.പി പോർവിളി മുറുകുന്നു ഇരിങ്ങാലക്കുട: ഏതാനും ദിവസങ്ങളായി അവിട്ടത്തൂരിൽ സി.പി.എം, ബി.ജെ.പി എന്നിവയുടെ യുവജന പ്രസ്ഥാനങ്ങൾ തമ്മിൽ നടക്കുന്ന പോർവിളികൾ സംഘർഷാവസ്ഥയുടെ വക്കിൽ. ബോർഡുകളും കൊടിമരങ്ങളും സ്ഥാപിക്കുന്നതിനെ സംബന്ധിച്ചാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഡി.വൈ.എഫ്.െഎയുടെയും എസ്.എഫ്.െഎയുടെയും കൊടിമരങ്ങളും ബോർഡുകളും രാത്രി തകർന്നിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച ഡി.വൈ.എഫ്.െഎ നടത്തിയ പ്രകടനത്തിനിടെ ബി.ജെ.പിയുടെ ബോർഡുകൾ നശിപ്പിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ബി.ജെ.പിയും സി.പി.എമ്മും പ്രകടനം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് ഇരിങ്ങാലക്കുട സി.ഐ സുരേഷ്കുമാറും എസ്.െഎ കെ.എസ്. സുശാന്തും സംഭവസ്ഥലത്തെത്തി. ഇരുകൂട്ടർക്കും പ്രകടനം നടത്താൻ അനുമതി നൽകിയില്ല. മാത്രമല്ല, റോഡരികിലെ കൊടിമരങ്ങളും ബോർഡുകളും ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS
Next Story