Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളനോട്ടടി കേസ്;...

കള്ളനോട്ടടി കേസ്; സംസ്ഥാന നേതാക്കൾക്ക് പങ്കെന്ന് കോൺഗ്രസ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് ബി.ജെ.പി നേതാക്കൾ കള്ളനോട്ടടിച്ച സംഭവത്തിൽ സംസ്ഥാന നേതാക്കളടങ്ങുന്ന വൻ മാഫിയക്ക് പങ്കാളിത്തമുണ്ടെന്നും ഇവരെ പൊലീസ് സംരക്ഷിക്കുകയാണെന്നും ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ആരോപിച്ചു. കള്ളനോട്ടടി കേസിലെ ഉന്നതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊടുങ്ങല്ലൂർ, എറിയാട് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും മുൻവർഷങ്ങളിൽ നടത്തിയ പരിപാടികളിലെ പണമൊഴുക്കി​െൻറ യഥാർഥ ഉറവിടം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.ഐ.നജീബ് അധ്യക്ഷത വഹിച്ചു. ഡി .സി.സി ജനറൽ സെക്രട്ടറി ടി.എം.നാസർ, എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.കെ.ഷംസുദ്ദീൻ, ഡിൽഷൻ കൊട്ടേക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story