തീരത്ത്​ രോഗഭീഷണി: മുന്നറിയിപ്പുമായി ആ​േരാഗ്യവകുപ്പ്​

05:06 AM
07/12/2017
തൃശൂർ: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ജില്ലയിലെ തീരദേശങ്ങളിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പി​െൻറ മുന്നറിയിപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ചുഴലിക്കാറ്റിനെ തുടർന്ന് തീരങ്ങളിൽ വന്‍തോതില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ അടിഞ്ഞുകൂടിയിട്ടുണ്ട്. മഴ പെയ്താല്‍ ഇവയിൽ വെള്ളം കെട്ടിനിന്ന് ചികുന്‍ ഗുനിയ, ഡെങ്കിപ്പനി മുതലായ രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. സെപ്റ്റിക് ടാങ്കുകളില്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകിയതിനാല്‍ വയറിളക്കം, കോളറ, ടൈഫോയ്ഡ് മുതലായ രോഗങ്ങൾക്കും സാധ്യതയുണ്ട്. പകര്‍ച്ച വ്യാധികള്‍ തടയാൻ തദ്ദേശവാസികള്‍ മുൻകരുതൽ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഹിത അറിയിച്ചു. ഏങ്ങണ്ടിയൂര്‍, എറിയാട് പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യപ്രവർത്തകരുടെ മേൽേനാട്ടമുണ്ട്. എറിയാട് മേഖലയില്‍ മൂന്നും ഏങ്ങണ്ടിയൂരില്‍ ഒരു സ്കൂളിലുമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. എറിയാട് എ.എം.ഐ.യു.പി സ്കൂളിലാണ് കൂടുതല്‍ അന്തേവാസികളുള്ളത്. ഇവിടെ എഴുപതോളം കുടുംബങ്ങളിൽനിന്നായി നാനൂറിലധികം ആളുകൾ താമസിക്കുന്നുണ്ട്. ശ്രദ്ധിക്കാൻ: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക. തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. ഭക്ഷണത്തിനുമുമ്പും മല-മൂത്ര വിസർജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക. പനിയോ, മറ്റേതെങ്കിലും രോഗ ലക്ഷണങ്ങളോ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കുക.
COMMENTS