തൃശൂർ വാക്കത്തോൺ 10ന്

05:06 AM
07/12/2017
തൃശൂർ: ചേംബർ ഓഫ് കോമേഴ്സി​െൻറ നേതൃത്വത്തിൽ ഡിസംബർ 10ന് നഗരത്തിൽനിന്ന് പൂമലയിലേക്ക് കൂട്ടനടത്തം (തൃശൂർ വാക്കത്തോൺ) സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും സാംസ്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി. ഞായറാഴ്ച രാവിലെ 6.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ അസി. പൊലീസ് കമീഷണർ പി. വാഹിദ് ഫ്ലാഗ് ഓഫ് ചെയ്യും. സമാപന യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ മുഖ്യാതിഥിയാകും. 'ആരോഗ്യകരമായ ജീവിതശൈലി' എന്ന വിഷയത്തിൽ ഡോ. ബി. രഘുനാഥ് പ്രഭാഷണം നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്ക് ടീഷർട്ട്, തൊപ്പി എന്നിവയും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. ഡോക്ടർ, ആംബുലൻസ്, കുടിവെള്ളം, തിരിച്ചെത്താൻ വാഹന സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഭാരവാഹികളായ വർഗീസ് മാളിയേക്കൽ, സജീവ് മഞ്ഞില, ടി.ആർ. വിജയകുമാർ, സി.ജി. സുരേന്ദ്രൻ, തോമസ് കൊള്ളന്നൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
COMMENTS