എം.​െഎ.ടി സ്​ഥാപനങ്ങളുടെ ആസ്​ഥാനമന്ദിരം ഉദ്​ഘാടനം 24ന്​

05:06 AM
07/12/2017
കൊടുങ്ങല്ലൂർ: എം.െഎ.ടി സ്ഥാപനങ്ങളുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ഇൗമാസം 24ന് നടക്കും. എം.െഎ.ടി അനക്സ് അങ്കണത്തിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തിൽ എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൻ, ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ്റഹ്മാൻ, നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ, ജില്ല പ്രസിഡൻറ് എം.എ. ആദം എന്നിവർ സംസാരിക്കും. കെ.സി. ഹൈദ്രോസ് ചെയർമാനും കെ.എം. വീരാൻകുട്ടി, ഇ.എ. മുഹമ്മദ് റഷീദ്, അഹമ്മദ് സാലിഹ് അൻവർ എന്നിവർ ൈവസ് ചെയർമാന്മാരും പി.ഡി. അബ്ദുറസാഖ് മൗലവി ജനറൽ കൺവീനറും കെ.എം. സഇൗദ് കൺവീനറും ആയി സ്വാഗതസംഘം രൂപവത്കരിച്ചു. അനസ് നദ്വി, എ.കെ. അലിക്കുഞ്ഞി, കെ.എം. അബ്ദുറഹ്മാൻ, എ.ബി. ബഷീർ, ഇഖ്ബാൽ, കെ.ബി. സിദ്ദീഖ്, ഇ.എ. ജമാലുദ്ദീൻ എന്നിവരാണ് വിവിധ വകുപ്പ് ഭാരവാഹികൾ.
COMMENTS