മത്സ്യത്തൊഴിലാളി കോൺഗ്രസ്​ കലക്​ടറേറ്റ്​ ധർണ നാളെ

05:06 AM
07/12/2017
തൃശൂർ: ഓഖി ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും അകപ്പെട്ട തീരദേശ ജനതയെ കേന്ദ്ര--സംസ്ഥാന സർക്കാറുകൾ അവഗണിക്കുന്നുവെന്ന് ആരോപിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി വെള്ളിയാഴ്ച കലക്ടറേറ്റ് ധർണ നടത്തും. രാവിലെ 10ന് ദേശീയ പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ യു.കെ. പീതാംബരൻ, എ.എം. അലാവുദ്ദീൻ, കെ.ഡി. വീരമണി, സി.വി. സുരേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
COMMENTS