Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈഫ് പാർപ്പിട...

'ലൈഫ്' പാർപ്പിട പദ്ധതിക്കായി ശേഖരിച്ച വിവരങ്ങൾ നഷ്്ടമായി

text_fields
bookmark_border
തൃശൂർ: സംസ്ഥാന സർക്കാറി​െൻറ സ്വപ്ന പദ്ധതിയായ 'ലൈഫ്' മിഷനിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ നഷ്്ടമായി. അപ്പീലുകൾ പരിഗണിച്ച് കരടുപട്ടിക പുനഃപ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് ഇൗ മാസം 26 വരെ ശേഖരിച്ച വിവരങ്ങളെല്ലാം നഷ്്ടമായത്. ഗുണഭോക്താവി​െൻറ ആധാർ കാർഡ് നമ്പർ അടക്കമുള്ള വിവരങ്ങളാണ് ലൈഫ് മിഷനിൽ അപ്്ലോഡ് ചെയ്തത്. അഞ്ച് വർഷംകൊണ്ട് ഭൂമിയും വീടുമില്ലാത്തവർ സംസ്ഥാനത്തുണ്ടാകരുതെന്ന ലക്ഷ്യത്തിൽ സർക്കാർ അവതരിപ്പിച്ചതാണ് ലൈഫ് മിഷൻ. അതേസമയം, 40 ശതമാനം വിവരങ്ങൾ തിരിച്ചുപിടിച്ചെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്. പദ്ധതി തുടക്കം മുതൽ താളപ്പിഴയിലായിരുന്നു. നിശ്ചയിച്ച സമയക്രമം അനുസരിച്ച് നടപടി പൂർത്തിയാകില്ലെന്ന് കണ്ടതോടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി നീട്ടി. ഇപ്പോൾ വിവരങ്ങൾ നഷ്ടമായതോടെ കാത്തിരിപ്പിന് നീളമേറും. അപ്പീലുകൾ പരിഗണിച്ച് അർഹരായവരെ ഉൾപ്പെടുത്തുകയും അല്ലാത്തവരെ ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. അപ്പീൽ പരിഗണിക്കുന്നതിൽ ഉദ്യോഗസ്ഥർ ആദ്യം നിസ്സഹകരണത്തിലായിരുന്നു. സർക്കാറി‍​െൻറ കർശന നിർദേശം വന്നതോടെയാണ് ലൈഫ് മിഷൻ പ്രവർത്തനം നടത്തിയത്. വിവരങ്ങൾ നഷ്്ടമായതിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. കുടുംബശ്രീ സർവേ നടത്തിയാണ് ലൈഫ് മിഷനിലേക്ക് പരിഗണിക്കേണ്ടവരെ കണ്ടെത്തിയത്. യോഗ്യരാണോയെന്ന് നിശ്ചയിച്ച് അന്തിമ പട്ടികയിൽ ഉൾപ്പെടുേത്തണ്ട പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തേണ്ടത്. ആഗസ്റ്റ് ആദ്യവാരം കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഓരോ തദ്ദേശ സ്ഥാപനത്തിലും നൂറുകണക്കിന് അപ്പീലുകളാണ് വന്നത്. എല്ലാവരുടെയും പരാതിയും പരിഗണിച്ച ശേഷം മാത്രേമ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്താവൂ എന്നാണ് സർക്കാർ നിലപാട്. അപ്പീലുകൾ കൂടിയതും സമയക്കുറവുംമൂലം ജോലിഭാരം വർധിച്ചതോടെയാണ് ഉദ്യോഗസ്ഥർ നിസ്സഹകരിക്കാൻ തീരുമാനിച്ചത്. ലൈഫിലെ മുഴുവൻ വിവരങ്ങളും നഷ്്ടമായ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിവരങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കരട് പട്ടിക പുനഃപ്രസിദ്ധീകരിക്കുന്നത് ഇൗ മാസം 31നാണ്. ചുരുങ്ങിയ ദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മനഃപൂർവം പട്ടിക അപ്രത്യക്ഷമാക്കിയതാണെന്ന സംശയമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story