Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതലപ്പിള്ളി താലൂക്കിൽ...

തലപ്പിള്ളി താലൂക്കിൽ റേഷൻ കാർഡ് വിതരണം പൂർത്തിയായെന്ന് അധികൃതർ: ദേശമംഗലത്ത് കാർഡ് ലഭിക്കാതെ 844 കുടുംബങ്ങൾ

text_fields
bookmark_border
ചെറുതുരുത്തി: തലപ്പിള്ളി താലൂക്കിൽ റേഷൻ കാർഡ് വിതരണം പൂർത്തിയായതായി അധികൃതർ അവകാശപ്പെടുമ്പോഴും ദേശമംഗലം പഞ്ചായത്തിലെ പള്ളം 142ാം നമ്പർ റേഷൻ കടയിൽ 842 കുടുംബങ്ങൾ റേഷൻ കാർഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നു. മൂന്ന് വാർഡുകളിലെ കുടുംബങ്ങൾക്കാണ് കാർഡ് ലഭിക്കാനുള്ളത്. കാർഡുകൾ പ്രിൻറ് ചെയ്ത് കിട്ടാത്തതാണ് കാരണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് വൃത്തങ്ങൾ പറയുന്നു. എന്ന് ലഭിക്കുമെന്നതിനെക്കുറിച്ചും അധികൃതർക്ക് വ്യക്തതയില്ല. പുതിയത് ലഭിക്കുന്നതുവരെ പഴയ കാർഡ് ഉപയോഗിക്കാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അന്നയോജന കുടുംബങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയും ഏറെയാണ്. കാർഡ് വിതരണത്തിലെ പാളിച്ചക്കെതിരെ ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. സലീമി​െൻറ നേതൃത്വത്തിൽ നാട്ടുകാർ റേഷൻ കടയിൽ പ്രതിഷേധവുമായി എത്തി. അടിയന്തരമായി കാർഡ് വിതരണം ചെയ്തില്ലെങ്കിൽ ഉപരോധസമരമടക്കം പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story