Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേതനം: തോട്ടം...

വേതനം: തോട്ടം തൊഴിലാളികളുടെ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: ഒാണത്തിന് മുമ്പ് 20 ശതമാനം ബോണസ് നൽകുക, വേതനം പണമായി വിതരണം ചെയ്യുക, താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റബർ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയ​െൻറ (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ കാരികുളത്ത് പ്രതിഷേധ സായാഹ്നം നടത്തി. സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് സമരം ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് എം.എ. ജോയ് അധ്യക്ഷത വഹിച്ചു. പി.ജി. മോഹനൻ, പി.കെ. ശേഖരൻ, കെ.കെ. രവി, പരി ഹുസൈൻ, ഷബീറ ഹുസൈൻ, എം.ബി. ജലാൽ എന്നിവർ സംസാരിച്ചു. സമര പ്രചാരണ വാഹന ജാഥ വർക്കിങ് പ്രസിഡൻറ് കുരിക്കൾ കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബിനോയ് ഞെരിഞ്ഞാംപിള്ളി, കെ.എം. അഷറഫ്, സി.എം. സെയ്തലവി, പി.ടി. ബഷീർ, എം.എം. സുഭാഷ്, പി.ബി. മനോജ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story