Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാണവിപണിയിൽ പരിശോധന...

ഒാണവിപണിയിൽ പരിശോധന ശക്​തമാക്കി ലീഗൽ മെ​േ​ട്രാളജി വകുപ്പ്​

text_fields
bookmark_border
തൃശൂർ: തിരേക്കറിയ ഒാണവിപണിയിൽ ഉപേഭാക്താക്കൾ വഞ്ചിതരാകാതിരിക്കാൻ ലീഗൽ മെേട്രാളജി വകുപ്പ് പരിശോധന ശക്തമാക്കി. ഉദ്യോഗസ്ഥ സംഘം കടകളിൽ നടത്തുന്ന പരിശോധന കൂടാതെ വകുപ്പി​െൻറ മൊബൈൽ ഹെൽപ്പ് ഡെസ്കും സജീവമായി രംഗത്തുണ്ട്. അളവുതൂക്ക പരിശോനക്കുള്ള സംവിധാനങ്ങളുമായി നീങ്ങുന്ന വാഹനത്തിൽ നിന്ന് പൊതു ജനങ്ങളുടെ അറിവിലേക്കായി അനൗൺസ്മ​െൻറും ഉണ്ട്. വാങ്ങിയ സാധനത്തി​െൻറ തൂക്കത്തിലും മറ്റും സംശയം തോന്നിയാൽ ഉപഭോക്താക്കൾക്ക് ഹെൽപ് ഡെസ്കിൽ എത്തി പരിേശാധന നടത്തി ഉറപ്പുവരുത്താൻ കഴിയും. ക്രമക്കേട് കണ്ടെത്തിയാൽ ഹെൽപ്ഡെസ്കിൽ നിന്ന് തുടർ നടപടികളുണ്ടാകും. ബുധനാഴ്ച കൊടുങ്ങല്ലൂർ മേഖലയിലായിരുന്നു മൊബൈൽ യൂനിറ്റി​െൻറ പര്യടനം. ആദ്യ ദിവസം തന്നെ പരിശോധനയിൽ നാലു കേസുകൾ എടുത്തതായി അസിസ്റ്റൻറ് കൺട്രോളൾ അബ്ദുൽ ഫൈസൽ അറിയിച്ചു. ഉത്രാടംനാൾ വരെയും പരിശോധന ശക്തമായി തുടരാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. പ്രധാനമായും പാക്ക് ചെയ്ത് വിൽക്കുന്ന ഉൽപന്നങ്ങളുടെ വിലയും തൂക്കവും സംബന്ധിച്ച പരാതികളാണ് ലീഗൽ മെേട്രാളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശാധിക്കുന്നത്. തിരക്ക് പാരമ്യത്തിൽ എത്തി നിൽക്കുന്ന ഇൗ വേളയിലും വ്യാപക പരിശോധനക്ക് സംവിധാനമില്ലാത്തത് േപാരായ്മയായിട്ടുണ്ട്. ജീവനക്കാരുടെ കുറവാണ് ഇതിന് പ്രധാന കാരണം. അസിസ്റ്റൻറ് കൺട്രോളറുടെ ഒരു തസ്തിക ഒഴിഞ്ഞു കിടക്കുന്നത് കൂടാതെ ഇൻസ്പെക്ടർമാരുടെ കുറവും പ്രവർത്തനത്തെ ബാധിക്കുന്നു. തസ്തികകൾ പലതും ഒഴിഞ്ഞു കിടക്കുന്നത് കൂടാതെ ഉണ്ടായിരുന്ന ജീവനക്കാരിൽ പലരും പരിശീലനത്തിനായി അവധിയിലുമാണ്. ലീഗൽ മെട്രോളജിയുടെ കൂടാതെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും കടപരിേശാധനയുമായി സജീവമായി രംഗത്തുണ്ട്. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story