Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവത്വം നിറഞ്ഞ്...

യുവത്വം നിറഞ്ഞ് വയോജനങ്ങളുടെ ഓണാഘോഷം

text_fields
bookmark_border
തൃശൂർ: ന്യൂെജൻ പാട്ടുകളും ചിട്ടയായ ചുവടുകളുമായി പ്രായം മറന്നും അവർ അരങ്ങ് നിറഞ്ഞേപ്പാൾ വയോജനങ്ങളുടെ ആഘോഷത്തിന് യുവത്വത്തി​െൻറ ആവേശം. പഴയകാല കലാകാരന്മാർ ഒാണം ഒാർമകളുമായി വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസ്സ് നിർത്താതെ ൈകയടിച്ച് പ്രോത്സാഹിപ്പിച്ചു. ടൗൺഹാളിൽ നടന്ന വയോജന ഒാണാഘോഷ മഹോത്സവമാണ് പ്രായത്തി​െൻറ അവശതകൾക്ക് നടുവിലും വൃദ്ധജനങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറിയത്. ദീർഘകാലത്തിനുശേഷം കണ്ടുമുട്ടിയ കൂട്ടുകാരുമായി സൗഹൃദം പുതുക്കിയായിരുന്നു മടക്കം. സാമൂഹിക സുരക്ഷ മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംസ്ഥാന വ്യാപകമായി വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഒാണാഘോഷത്തി​െൻറ ഭാഗമായായിരുന്നു കോർപറേഷ​െൻറ നേതൃത്വത്തിലെ പരിപാടി. പലരും മക്കളുടെയും ചെറുമക്കളുടെയുമൊക്കെ കൈപിടിച്ചാണ് എത്തിയത്. ഉച്ചക്ക് വിഭവസമൃദ്ധമായ ഒാണസദ്യയുമുണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ചവർ സമ്മാനങ്ങളുമായാണ് മടങ്ങിയത്. മേയർ അജിത ജയരാജൻ ആഘോഷം ഉദ്ഘാടനം ചെയ്തു. വയോമിത്രം മെഡിക്കൽ ഒാഫിസർ കെ.എൻ. സത്യനാഥൻ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി ഒാണസന്ദേശം നൽകി. കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത വിജയൻ, സുരഭില രമണൻ എന്നിവർ സംസാരിച്ചു. എം.എൽ. റോസി സ്വാഗതവും കെ.പി. സജീവ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story