Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാ​േഘാഷം മൂന്നിന്...

ഓണാ​േഘാഷം മൂന്നിന് തുടങ്ങും

text_fields
bookmark_border
തൃശൂർ: സംസ്ഥാന ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ല ഭരണകൂടവും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാേഘാഷം സെപ്റ്റംബര്‍ മൂന്നുമുതല്‍ ഏഴുവരെ തേക്കിന്‍കാട് മൈതാനിയിലെ സി.എം.എസ് സ്‌കൂളിന് എതിര്‍വശത്തെ വേദിയില്‍ നടത്തും. വൈകീട്ട് ആറിന് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഗുരുവന്ദനത്തില്‍ കലാമണ്ഡലം ഗോപിയാശാന്‍, കലാമണ്ഡലം ക്ഷേമാവതി, പെരുവനം കുട്ടന്‍മാരാര്‍ എന്നിവരെ ആദരിക്കും. ദിവസവും വൈകീട്ട് അഞ്ചുമുതല്‍ 10 വരെ വൈവിധ്യങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. ഏഴിന് വൈകുന്നേരം പുലിക്കളിക്കുശേഷം മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. വാഴാനിയില്‍ രണ്ടുമുതല്‍ ഒമ്പതുവരെ ഓണാേഘാഷം നടക്കും. തുമ്പൂര്‍മുഴിയില്‍ ഒന്നുമുതല്‍ 10 വരെയാണ് ഓണാഘോഷം. മുനക്കല്‍ ബീച്ചില്‍ രണ്ടുമുതല്‍ 10 വരെയാണ് ഓണാഘോഷം. തളിക്കുളം സ്‌നേഹതീരത്ത് മൂന്ന്, നാല്, അഞ്ച് എന്നീ തീയതികളിലും പീച്ചിയില്‍ സെപ്റ്റംബര്‍ അഞ്ചിനും ആറിനും വിവിധ പരിപാടികളോടെ ഓണാഘോഷം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story