Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാമച്ചപ്പാടം...

രാമച്ചപ്പാടം വെള്ളക്കെട്ടിൽ; കർഷകർ ആശങ്കയിൽ

text_fields
bookmark_border
അണ്ടത്തോട്: തുടർച്ചയായി പെയ്ത മഴയിൽ തീരമേഖല വെള്ളക്കെട്ടിലായതോടെ പ്രദേശത്തെ രാമച്ച കർഷകർ ആശങ്കയിലായി. അകലാട്, മന്ദലാംകുന്ന്, അണ്ടത്തോട് അറപ്പ റോഡ്, പാപ്പാളി, പെരിയമ്പലം തുടങ്ങിയ ഭാഗങ്ങളിലാണ് രാമച്ചപ്പാടം വെള്ളത്തിലായത്. കൃഷിയിടത്തില്‍ വെള്ളം കെട്ടിനിന്നാല്‍ രാമച്ചതണ്ടുകള്‍ ചീഞ്ഞു പോകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. കൃഷി വിളവെടുപ്പ് സമയം രാമച്ച വേരുകള്‍ക്ക് ഗുണനിലവാരം കുറയാനും സാധ്യതയുണ്ട്. രാമച്ചത്തിന് വളം ഇട്ടത് വെള്ളത്തില്‍ ഒഴുകി പോയതായും കര്‍ഷകര്‍ പറഞ്ഞു. ലക്ഷങ്ങള്‍ ചെലവിട്ട് പാട്ടത്തിനു വാങ്ങിയ പാടങ്ങളിലാണ് പല കർഷകരും കൃഷിയിറക്കിയത്. മഴ കൂടുകയാണെങ്കിൽ മുടക്കു മുതൽ പോലും കിട്ടില്ലെന്ന് കർഷകർ പറയുന്നു. രാമച്ച കൃഷിക്ക് ചിലയിടങ്ങളില്‍ മഹാളി രോഗവും പുഴു ശല്ല്യവും കൂടാതെയാണ് വെള്ളക്കെട്ടുമെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story