Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശതമോഹനം മോഹിനിയാട്ടം ...

ശതമോഹനം മോഹിനിയാട്ടം ശിൽപശാലക്ക്​ സമാപനം

text_fields
bookmark_border
ചെറുതുരുത്തി: പരീക്ഷണാത്മകമായ കണ്ടെത്തലുകൾ നടത്തുകയെന്നതല്ല, കണ്ടെത്തിയവയെ അരങ്ങിൽ ജ്വലിപ്പിച്ച് നിലനിർത്തുക എന്നതാണ് വേണ്ടതെന്ന് ഡോ. നീന പ്രസാദ്. കലാമണ്ഡലത്തിൽ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ശതമോഹനം മോഹിനിയാട്ടം ശിൽപശാല സമാപന ദിവസം മോഹിനിയാട്ടത്തിലെ കഥാപാത്ര രൂപവത്കരണ സാധ്യതകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അവർ. സി.ഡി ടി.കെ. വാസു, കലാമണ്ഡലം ശൈലിയിലുള്ള അടവുകളുടെ വീഡിയോ ഡോക്യുമെേൻറഷൻ നീന പ്രസാദിന് നൽകി പ്രകാശനം ചെയ്തു. ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം സത്യഭാമ, ഡോ. കെ.കെ. സുന്ദരേശൻ, ഡോ. സി.എം. നീലകണ്ഠൻ, ഡോ. വി.കെ. വിജയൻ, കലാമണ്ഡലം ഹൈമാവതി, കലാമണ്ഡലം രാജലക്ഷ്മി, കലാമണ്ഡലം സംഗീത എന്നിവർ പ്രസംഗിച്ചു. CAPTION: കലാമണ്ഡലം ശൈലിയിലുള്ള അടവുകളുടെ വീഡിയോ ഡോക്യുമെേൻറഷൻ സി.ഡി ടി.കെ. വാസു, ഡോ. നീന പ്രസാദിന് നൽകി പ്രകാശനം ചെയ്യുന്നു കാലിച്ചന്ത നിരോധനവും ഗോഹത്യ നിരോധനവും റദ്ദാക്കണം തൃശൂർ: കേന്ദ്രസർക്കാറി​െൻറ കാലിച്ചന്ത നിരോധന നിയമവും ഗോഹത്യ നിരോധനവും റദ്ദാക്കണമെന്ന് ജില്ല മാംസവ്യാപാര തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) രൂപവത്കരണ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി.കെ. ഷാജൻ, എം.ആർ. രാജൻ, അൻവർ സാദിഖ്, പി.ആർ. വിത്സൻ, ഹനീഫ് ചാവക്കാട്, വി.കെ. നസീം, റാഫി ഇരിങ്ങാലക്കുട, എ.എം. ജനാർദനൻ എന്നിവർ സംസാരിച്ചു. കെ.എഫ്. ഡേവിസ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story