Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശൈ​ല​ജ​യെ...

ശൈ​ല​ജ​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ള​യ​ണം –ഹ​സ​ൻ

text_fields
bookmark_border
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ ദുരവസ്ഥക്ക് ഉത്തരവാദിയായ കെ.കെ. ശൈലജയെ മന്ത്രിസഭയിൽനിന്ന് മാറ്റുകയല്ല, എടുത്തുപുറത്തുകളയുകയാണ് വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ബാങ്ക് ഗാരൻറി വേണ്ടെന്ന് വെക്കാൻ കോളജുകളോട് അഭ്യർഥനയുടെ സ്വരമല്ല ആജ്ഞയുടെ സ്വരം ഉയർത്താനുള്ള ആർജവമാണ് മുഖ്യമന്ത്രിക്ക് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫീസിനത്തിൽ അഞ്ചുലക്ഷം രൂപക്ക് പുറമെ ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരൻറി കൂടി നൽകണമെന്ന വ്യവസ്ഥ വിദ്യാർഥികളെ ദ്രോഹിക്കുന്ന നടപടിയാണ്. ഇൗദുരവസ്ഥക്ക് ഉത്തരവാദി സർക്കാറും ആരോഗ്യമന്ത്രിയും ആണ്. മാനേജ്മ​െൻറുകളുമായുള്ള ഒത്തുകളിയിൽ മുഖ്യമന്ത്രിയുടെ ഒാഫിസിനും പങ്കുള്ളതിനാലാണ് മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്. ആരോഗ്യമന്ത്രി സ്ത്രീ ആയതിനാൽ മാത്രമാണ് അവരെ വളഞ്ഞിട്ട് ആക്രമിക്കാത്തത്. പ്രവേശന നടപടികൾ അനാവശ്യമായി വൈകിപ്പിച്ചതാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണം. രൂക്ഷമായ വിലക്കയറ്റംമൂലം ജനങ്ങൾക്ക് ഇെക്കാല്ലം പൊള്ളുന്ന ഒാണമാണ്. ഇന്ധന വിലവർധനവിന് പുറമെ ജി.എസ്.ടിയുടെ പേരിെല കൊള്ളയും വിലക്കയറ്റത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story