Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിമാനത്താവളത്തിൽ 46...

വിമാനത്താവളത്തിൽ 46 ലക്ഷത്തിെൻറ സ്വർണം പിടികൂടി

text_fields
bookmark_border
വിമാനത്താവളത്തിൽ 46 ലക്ഷത്തി​െൻറ സ്വർണം പിടികൂടി നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച ഖത്തർ എയർവേസ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദി​െൻറ പക്കൽനിന്നാണ് 1518 ഗ്രാം സ്വർണം പിടികൂടിയത്. എയർ കൂളറി​െൻറ മോട്ടോറിനുള്ളിലാണ് സ്വർണം ഉരുക്കി സിലണ്ടി​െൻറ രൂപത്തിലാക്കി ഒളിപ്പിച്ചിരുന്നത്. 300 ഗ്രാം വരുന്ന സ്വർണമാലയും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ഇതടക്കമാണ് ഒന്നരക്കിലോ സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിലാണ് മാല ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്്് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) വിഭാഗമാണ് വിമാനത്താവളത്തിലെത്തി സ്വർണം പിടികൂടിയത്. ഇയാൾ മുമ്പ് ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോയെന്നും ആർക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്നും ഡി.ആർ.ഐ അന്വേഷിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story