Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണപ്പൂജ: ശബരിമല നട...

ഓണപ്പൂജ: ശബരിമല നട ശനിയാഴ്ച തുറക്കും

text_fields
bookmark_border
ശബരിമല: ഓണപ്പൂജക്കായി ശബരിമല നട സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി നട തുറക്കും. ഉത്രാടം നാളിൽ മേൽശാന്തിയുടെ വകയായി ഓണസദ്യ നടക്കും. തിരുവോണം, അവിട്ടം നാളുകളിൽ ഭക്തരുടെ വകയായിട്ടാണ് സദ്യ. സന്നിധാനത്തെ ജീവനക്കാർക്ക് ചതയദിനത്തിൽ സദ്യ നൽകും. സെപ്റ്റംബർ ഒന്നിന് ശബരിമല വനത്തിലെ ആദിവാസികൾക്ക് ദേവസ്വം ബോർഡ് സദ്യയും ഓണക്കോടിയും നൽകും. തിരുവോണനാളിൽ സന്നിധാനത്ത് 'വാമനാവതാരവും മഹാബലിയുടെ പ്രസക്തിയും' സെമിനാറും നടക്കും. ഡോ. കെ.എസ്. രാധാകൃഷ്ണൻ, എം.ജി. ശശിഭൂഷൺ എന്നിവർ വിഷയം അവതരിപ്പിക്കും. ഓണപ്പൂജ പൂർത്തിയാക്കി സെപ്റ്റംബർ ആറിന് രാത്രി 10ന് നട അടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story