Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷഹർബാൻ പുന്നയൂർ...

ഷഹർബാൻ പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ്​

text_fields
bookmark_border
പുന്നയൂർ: പഞ്ചായത്ത് പ്രസിഡൻറായി കോൺഗ്രസിലെ എം.കെ. ഷഹർബാൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ മുൻധാരണയനുസരിച്ച് നഫീസക്കുട്ടി വലിയകത്ത് രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ച രാവിലെ പഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഷഹർബാന് 12 വോട്ടുകളും എതിർ സ്ഥാനാർഥി സി.പി.എമ്മിലെ സുഹറ ബക്കറിന് എട്ട് വോട്ടും ലഭിച്ചു. കോട്ടപ്പടി സബ് രജിസ്ട്രാർ ഷാജു ചെറുവത്തൂർ വരണാധികാരിയായിരുന്നു. യു.ഡി.എഫ് സംവിധാനത്തിൽ രേണ്ടമുക്കാൽ വർഷം കോൺഗ്രസിനും രണ്ടേകാൽ വർഷം മുസ്ലിം ലീഗിനുമാണ് പ്രസിഡൻറ് പദവി. അടുത്ത ഒരു വർഷത്തേക്കാണ് ഷഹർബാൻ പ്രസിഡൻറാകുന്നത്. അത് കഴിഞ്ഞാൽ മുസ്ലിം ലീഗിന് രണ്ട് പ്രസിഡൻറ് ഉണ്ടാകുമെന്നാണ് സൂചന. ഇടക്കാലത്ത് വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ പ്രസിഡൻറായതുൾെപ്പടെ അഞ്ച് വർഷത്തിൽ പുന്നയൂർ പഞ്ചായത്തിൽ അഞ്ച് പ്രസിഡൻറുണ്ടാകുമെന്ന് ചുരുക്കം.
Show Full Article
TAGS:LOCAL NEWS 
Next Story