Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗോപു നന്തിലത്ത്...

ഗോപു നന്തിലത്ത് ജി-^മാർട്ട് തിരുവല്ല ഹൈടെക് ഷോറൂം തുറന്നു

text_fields
bookmark_border
ഗോപു നന്തിലത്ത് ജി--മാർട്ട് തിരുവല്ല ഹൈടെക് ഷോറൂം തുറന്നു തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടി​െൻറ ഹൈടെക് ഷോറൂം തിരുവല്ലയിൽ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജു അബ്രഹാം എം.എൽ.എ, തിരുവല്ല മുനിസിപ്പൽ ചെയർമാൻ കെ.എ. വർഗീസ്, പെരുന്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് ബീന ജേക്കബ്, വൈസ് പ്രസിഡൻറ് ക്രിസ്റ്റഫർ ഫിലിപ്പ്, ബി.ജെ.പി സംസ്ഥാന ട്രഷറർ കെ.ആർ. പ്രതാപചന്ദ്രവർമ എന്നിവർ ഭദ്രദീപം തെളിയിച്ചു. ഷൈനി ഗോപു നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജ്ജുൻ നന്തിലത്ത് എന്നിവർ ആദ്യ വിൽപന നടത്തി. തുടർന്ന് 2016ലെ ജി--മാർട്ട് ജാക്ക്പോട്ട് വിജയികൾക്കുള്ള ബംബർ സമ്മാനമായ ബെൻസ് എ ക്ലാസ് കാറി​െൻറയും ആറ് ഡാറ്റ്സൺ റെഡിഗോ കാറുകളുടെയും സമ്മാന വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, രാജു അബ്രഹാം എം.എൽ.എ, കെ.എ. വർഗീസ്, ബീന ജേക്കബ്, ക്രിസ്റ്റഫർ ഫിലിപ്പ്, കെ.ആർ. പ്രതാപചന്ദ്രവർമ്മ എന്നിവർ നിർവഹിച്ചു. ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ചന്ദ്രൻ നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് സി.ഇ.ഒ പി.എ. സുബൈർ, അഡ്മിനിസ്േട്രറ്റിവ് മാനേജർ എൻ.പി. ജോയി, ഉദയ് കെ. മേനോൻ എന്നിവർ സന്നിഹിതരായി. ലോകോത്തര ബ്രാൻറിലുള്ള ഗൃഹോപകരണങ്ങളുടെ ഏറ്റവും വിപുല ശേഖരമാണ് തിരുവല്ല ഷോറൂമിൽ ഒരുക്കിയത്. ഈ ഉത്സവകാലത്ത് േഗ്രറ്റ് ഡീൽ ഓഫറിലൂടെ ഗോപു നന്തിലത്ത് ജി--മാർട്ടിൽ നിന്നും പർചേസ് നടത്തുമ്പോൾ ബംബർ സമ്മാനമായി സ്റ്റുഡിയോ അപ്പാർട്മ​െൻറും അഞ്ച് റെനോ ക്വിഡ് കാറുകളും സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ലഭിക്കുന്നത്. ഗോപു നന്തിലത്ത് ഗ്രൂപ്പി​െൻറ കേരളത്തിലുടനീളം 31 ഷോറൂമുകളിൽനിന്നുള്ള പർചേസുകൾക്കും ഓഫർ ലഭിക്കുന്നു. പലിശയില്ലാതെ തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള പ്രത്യേക 'ഈസി ഫിനാൻസ്' സൗകര്യം ബജാജ് ഫിൻ സെർവുമായി സഹകരിച്ച് ഒരുക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story