Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിത്രപ്രദർശനത്തിന്​...

ചിത്രപ്രദർശനത്തിന്​ പെയിൻറിങ്​ എത്തിയില്ല; ലളിതകല അക്കാദമിക്ക്​ മൂന്നര ലക്ഷം നഷ്​ടപരിഹാരം

text_fields
bookmark_border
തൃശൂർ: കേരള ലളിതകല അക്കാദമിയുടെ ചിത്രപ്രദർശനത്തിന് യഥാസമയം പാർസൽ എത്തിക്കാത്തതിനാൽ നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ കൊറിയർ കമ്പനി അക്കാദമിക്ക് നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു. 2010 ഏപ്രിൽ പത്ത് മുതൽ 17 വരെ കൊൽക്കത്തയിൽ നടക്കേണ്ടിയിരുന്ന പ്രദർശനത്തിന് ചിത്രകാരി ടി.കെ. പത്മിനിയുടെ 25 പെയിൻറിങ്ങുകളും മറ്റ് ചിത്രങ്ങളുമാണ് ഗഡി പാർസൽ കമ്പനി മുേഖന അയച്ചത്. പ്രദർശനത്തി​െൻറ ഉദ്ഘാടകനായ അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബി യഥാസമയം കൊൽക്കത്തയിൽ എത്തിയെങ്കിലും ചിത്രങ്ങൾ എത്താത്തതിനാൽ തിരികെ വരുകയായിരുന്നു. ഉദ്ഘാടന ദിവസം കഴിഞ്ഞ് ആഴ്ചകൾക്കുശേഷമാണ് പാർസൽ കൊൽക്കത്തയിൽ എത്തിയത്. തുടർന്ന് എറണാകുളം ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. നഷ്ടപരിഹാരം നൽകണമെന്ന് വിധി ഉണ്ടായെങ്കിലും പാർസൽ കമ്പനി സംസ്ഥാന ഉപഭോക്തൃ കോടതിയിൽ അപ്പീൽ നൽകി. അവിടെയും വിധി അക്കാദമിക്ക് അനുകൂലമായതോടെ കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും അക്കാദമിക്ക് അനുകൂലമായി വിധിച്ചു. തുടർന്ന് 3.54 ലക്ഷം രൂപയുടെ ഡി.ഡി ഗഡി പാർസൽ കമ്പനിയുടെ അഭിഭാഷകൻ ലളിതകല അക്കാദമി സെക്രട്ടറിയെ ഏൽപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story