Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലത്തിൽ...

കലാമണ്ഡലത്തിൽ ബിരുദാനന്തര ബിരുദം

text_fields
bookmark_border
തൃശൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം: വടക്കൻ (ആൺകുട്ടികൾക്ക് ), കഥകളി വേഷം: തെക്കൻ (ആൺകുട്ടികൾക്ക്), കഥകളി സംഗീതം (ആൺകുട്ടികൾക്ക്), കഥകളി ചെണ്ട (ആൺകുട്ടികൾക്ക് ), കഥകളി മദ്ദളം (ആൺകുട്ടികൾക്ക്), കഥകളി ചുട്ടി (ആൺകുട്ടികൾക്ക്), കൂടിയാട്ടം പുരുഷ വേഷം, കൂടിയാട്ടം സ്ത്രീ വേഷം, മിഴാവ് (ആൺകുട്ടികൾക്ക് ), തുള്ളൽ, മൃദംഗം (ആൺകുട്ടികൾക്ക്), തിമില (ആൺകുട്ടികൾക്ക്), കർണാടകസംഗീതം, മോഹിനിയാട്ടം (പെൺകുട്ടികൾക്ക്) . മോഹിനിയാട്ടത്തിന് എട്ടും , മറ്റു വിഷയങ്ങൾക്ക് നാലും സീറ്റാണ് ഉള്ളത്. 45 മാർക്കോടുകൂടിയോ സി.ബി.സി.എസ്.എസിൽ 'C+' (സി പ്ലസ്) േഗ്രഡോടുകൂടിയോ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ഡിഗ്രിയോ തത്തുല്ല്യ പരീക്ഷയോ പാസായ 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മേൽ വിഷയങ്ങളിൽ ഐച്ഛികമായി ബിരുദമുള്ളവർക്ക് മുൻഗണന. പൂരിപ്പിച്ച അപേക്ഷയോടൊപ്പം തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ എ.സ്.ബി.ഐ ശാഖയിൽ രജിസ്ട്രാർ, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്പറിലേക്ക് (െഎ.എഫ്.എസ്.സി കോഡ് SBIN0008029 ) 500 രൂപ അടച്ച ഒറിജിനൽ കൗണ്ടർ ഫോയിൽ (account pay-in slip) അപേക്ഷയോടൊപ്പം സമർപ്പിക്കണം. പട്ടികജാതി /പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 200 രൂപ അടച്ചാൽ മതിയാകും. അപേക്ഷയും വിശദവിവരങ്ങൾ അടങ്ങിയ േപ്രാസ്പെക്ടസും കലാമണ്ഡലം വെബ്സൈറ്റിൽ നിന്ന് (www.kalamandalam.org) 29 മുതൽ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 15-ാം തീയതി അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story