Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവസ്​ത്രങ്ങൾക്ക്​...

വസ്​ത്രങ്ങൾക്ക്​ നിറമേകാൻ ഇനി സസ്യങ്ങൾ സഹായിക്കും

text_fields
bookmark_border
തൃശൂർ: വസ്ത്രങ്ങൾക്ക് നിറം കൊടുക്കാൻ കഴിയുന്ന സസ്യങ്ങളെ കാർഷിക സർവകലാശാല തിരിച്ചറിഞ്ഞു. വെള്ളായണി കാർഷിക കോളജിൽ ഡോ. ജി. ജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലൂടെയാണ് പരുത്തി, പട്ട് വസ്ത്രങ്ങൾക്ക് നിറം പകരാൻ ഉപയോഗിക്കാവുന്ന 12 സസ്യങ്ങളെ തിരിച്ചറിഞ്ഞത്. വാണിജ്യാടിസ്ഥാനത്തിൽ ഈ സസ്യങ്ങൾ ഉപയോഗിച്ച് വസ്ത്രങ്ങൾക്ക് നിറം നൽകാനുള്ള സാങ്കേതിക വിദ്യയും വികസിപ്പിച്ചിട്ടുണ്ട്. സസ്യങ്ങളിൽ നിന്നുണ്ടാക്കുന്ന നിറങ്ങളുടെ ജൈവ, രാസ അപഗ്രഥനം പൂർത്തിയായി. ഈ സാങ്കേതിക വിദ്യയിലൂടെ നിറം കൊടുത്ത വസ്ത്രങ്ങളുടെ ഗുണമേന്മയും പരിശോധനകളിലൂടെ ഉറപ്പു വരുത്തി. സ്വാഭാവിക നിറക്കൂട്ടുകൾ നിർമിക്കാനും അതു വഴി നിറത്തിനായി ഉപയോഗിക്കുന്ന കൃത്രിമ കൂട്ടുകളിലെ രാസപദാർഥങ്ങൾ മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ഈ കണ്ടെത്തൽ സഹായിക്കുമെന്നും സർവകലാശാല അവകാശപ്പെട്ടു. 16ാം നൂറ്റാണ്ട് വരെ വസ്ത്രങ്ങളിൽ നിറം പകരാൻ സസ്യജന്യ ഉപാധികളാണ് ഉപയോഗിച്ചിരുന്നതെന്നും രാസപദാർഥങ്ങൾ അടങ്ങിയ കൃത്രിമ നിറങ്ങൾ പ്രചാരത്തിലായതോടെ അത് വിസ്മൃതിയിലായെന്നും സർവകലാശാല പറയുന്നു. എന്നാൽ നിറക്കൂട്ടുകളിലെ ചില രാസപദാർഥങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്കക്കിടയാക്കിയ പശ്ചാത്തലത്തിലാണ് ബദലിനായി സർവകലാശാല അന്വേഷിച്ചത്. സസ്യജന്യ നിറക്കൂട്ടുകൾ സംബന്ധിച്ച് വിശദമായ പഠനങ്ങൾ വിദേശരാജ്യങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇത്തരം ഗവേഷണങ്ങൾ അധികം ഉണ്ടായിട്ടില്ല. ജൈവ വൈവിധ്യ കലവറയായ കേരളത്തിൽ സസ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യവും ഉപയോഗവും ഉണ്ടാക്കാനും ആദിവാസി, ഗോത്രവർഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ സാങ്കേതിക വിദ്യ വഴിതെളിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story