Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹികെട്ട്​ ജനം...

സഹികെട്ട്​ ജനം നിരത്തിലിറങ്ങി; കുഴിയടക്കാൻ

text_fields
bookmark_border
തൃശൂർ: അപകടം പതിവായ തൃശൂർ-കുന്നംകുളം റോഡിൽ പേരാമംഗലത്തെ വലിയ കുഴികൾ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടച്ചു. സന്നദ്ധ േസവനത്തിന് പിന്തുണയുമായി ഓട്ടോറിക്ഷ തൊഴിലാളികളും പേരാമംഗലം പൊലീസുമെത്തി. പേരാമംഗലത്ത് തിങ്കളാഴ്ച രാത്രി കുഴിയിൽ ചാടി നിയന്ത്രണം വിട്ട ബൈക്കും യാത്രികനും ബസിനടിയിലേക്ക് വീണു. ഉടൻ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ചൊവ്വാഴ്ച പകൽ ഇവിടെ രണ്ട് ബൈക്കുകൾ കുഴിയിൽ ചാടി മറിയുകയും മുന്ന് കാറുകളുടെ ടയർ പൊട്ടുകയും ചെയ്തു. മുതുവറയിൽ മൂന്ന് ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്. ഓണത്തിരക്കും മഴയും കൂടിയായതോടെ പുഴക്കൽ മുതൽ മുതുവറ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story