Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്​ത്ര...

ശാസ്​ത്ര വിസ്​മയങ്ങളുമായി വിജ്ഞാൻ സാഗർ ഒരുങ്ങി; ഉദ്​ഘാടനം നാ​െള

text_fields
bookmark_border
തൃശൂർ: ശാസ്ത്ര ലോകത്തെ വിസ്മയക്കാഴ്ചകളുമായി സാംസ്കാരിക നഗരിയിൽ 'വിജ്ഞാൻ സാഗർ' ഒരുങ്ങി. ജില്ല പഞ്ചായത്തി​െൻറ അഭിമാന പദ്ധതിയായ ശാസ്ത്ര സാേങ്കതിക പാർക്ക് രാമവർമപുരത്ത് വ്യാഴാഴ്ച പൊതുജനങ്ങൾക്കായി തുറക്കും. െഎ.എസ്.ആർ.ഒ സ്പേസ് പവലിയൻ, സ്പേസ് എക്സ്േപ്ലാറിയം, സയൻസ് ലാബ്, ഇലക്ട്രോണിക്സ് ലാബ് ആൻഡ് സ്മാർട്ട് ക്ലാസ് റൂം എന്നിവയാണ് യാഥാർഥ്യമാകുന്നത്. വ്യാഴാഴ്ച രാവിലെ 10ന് െഎ.എസ്.ആർ.ഒ സ്േപസ് പവലിയൻ മന്ത്രി വി.എസ്. സുനിൽകുമാറും സ്പേസ് എക്സ്പ്ലോറിയം മന്ത്രി എ.സി. മൊയ്തീനും ഉദ്ഘാടനം ചെയ്യും. സയൻസ് ലാബ് മന്ത്രി സി. രവീന്ദ്രനാഥും ഇലക്ട്രോണിക്സ് ലാബ് ആൻഡ് സ്മാർട്ട് ക്ലാസ് റൂം സി.എൻ. ജയദേവൻ എം.പിയും ഉദ്ഘാടനം ചെയ്യും. വിക്രം സാരാഭായ് സ്പേസ് സ​െൻററി​െൻറ നേതൃത്വത്തിലാണ് െഎ.എസ്.ആർ.ഒ പവലിയിൻ ഒരുക്കിയത്. ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടങ്ങൾ വരെ വിവരിക്കുന്ന പ്രദർശനങ്ങൾ ഇവിടെ ഉണ്ടാകും. ഏറ്റവും ചെറിയ രോഹിണി റോക്കറ്റ് മുതൽ എസ്.എൽ.വി, പി.എസ്.എൽ.വി, ജി.എസ്.എൽ.വി എന്നീ വമ്പൻ റോക്കറ്റുകളുടെ വരെ മാതൃക പ്രദർശിപ്പിക്കും. ചന്ദ്രയാൻ-1, മംഗൾയാൻ മിഷൻ എന്നിവയും പരിചയെപ്പടാം. 'ബിഗ്ബാങ്' തിയറിയുടെ വിശദീകരണം, ഗാലക്സിയുടെ പ്രത്യേകതകൾ, ഭൂമിക്ക് പുറത്ത് ജീവ​െൻറ സാധ്യതയെക്കുറിച്ച പഠനം തുടങ്ങിയവയാണ് സ്പേസ് എക്സ്പ്ലോറിയത്തിലെ വിഷയം. ആണവ ഉൗർജത്തി​െൻറയും പ്രതിരോധ ഗവേഷണ രംഗത്തെയും നൂതന നേട്ടങ്ങൾ പരാമർശിക്കുന്ന പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും കൂടാതെ പൊതുജനങ്ങൾക്കും പരീക്ഷണങ്ങൾ നടത്തി പുതിയ കണ്ടുപിടുത്തത്തിന് സൗകര്യമുള്ളതാണ് സയൻസ് ലാബ്. കമ്പ്യൂട്ടറുകൾ സ്വയം ഡിസൈൻ ചെയ്യാനും അവയുടെ പ്രവർത്തന രീതികൾ നിരീക്ഷിക്കാനുമുള്ള സംവിധാനം ഇലക്ട്രോണിക് ലാബിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് പഠനാവസരത്തിനൊപ്പം പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ 2.75 കോടി രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. ത്രീ ഡി തിയറ്റർ, ഹൈടെക് കോൺഫറൻസ് ഹാളുകൾ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ 10 കോടി ചെലവിട്ട് പ്ലാനേറ്റാറിയവും നിർമിക്കും. സ്ഥിരം പവലിയ​െൻറ തുടർ പ്രവർത്തനത്തിന് പണം കണ്ടെത്താൻ പ്രവേശന ഫീസ് എർപ്പെടുത്താനും ആലോചിക്കുന്നുണ്ട്. വിജ്ഞാൻ സാഗർ സൊസൈറ്റി സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, കലക്ടർ േഡാ. എ. കൗശിഗൻ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, സ്പെഷൽ ഒാഫിസർ ഡോ. കെ.ആർ. ഡയസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story