Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയിൽ തണുത്ത് ഓണവിപണി

മഴയിൽ തണുത്ത് ഓണവിപണി

text_fields
bookmark_border
തൃശൂർ: ഇടവേളയില്ലാതെ തുടരുന്ന മഴ ഓണ വിപണിയെ തണുപ്പിക്കുന്നു. അത്തത്തിന് തുടങ്ങിയ മഴ ഇടക്ക് മാറിനിൽക്കുന്നുണ്ടെങ്കിലും വ്യാപാരമേഖല ഉണർന്നിട്ടില്ല. അത്തം നാളിൽ തുടങ്ങുന്ന ഓണ വിപണിയിൽ സാധാരണയായി ഇപ്പോൾ തിരക്കി​െൻറ സമയമാണ്. വ്യാപാര സ്ഥാപനങ്ങൾ അവധി ഒഴിവാക്കിയും കൂടുതൽ സമയം പ്രവർത്തിച്ചും തിരക്കിലമരേണ്ട സമയമായിട്ടും കാര്യമായി ആളനക്കമില്ല. പൂ വിപണിയെയാണ് മഴ കൂടുതൽ ബാധിച്ചത്. മഴയത്ത് പൂ വിൽപന നടക്കുന്നില്ല. ആശങ്കയോടെയാണ് കച്ചവടക്കാർ ദിവസവും പൂവെടുക്കുന്നത്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വ്യവസായ കേന്ദ്രത്തി​െൻറ വിപണന മേളയിലും കൈത്തറി വസ്ത്ര വിപണിയിലും പച്ചക്കറി ചന്തകളിലും തിരക്ക് കുറവാണ്. എന്നാൽ, പെരുന്നാൾ- ഒാണം അവധി ആരംഭിക്കുന്നതോടെ മാന്ദ്യം മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Show Full Article
TAGS:LOCAL NEWS 
Next Story