Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ്​ സഹായം തേടുന്നു

text_fields
bookmark_border
വാടാനപ്പള്ളി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. രണ്ടു മാസം മുമ്പ് ഉണ്ടായ അപകടത്തിലാണ് എടമുട്ടം പുതിയവീട്ടിൽ മുഹമ്മദ് മുസ്തഫക്ക് (മമ്മു-21) തലക്ക് ഗുരുതര പരിക്കേറ്റത്. ചികിത്സക്ക് ഇതുവരെ ഏഴുലക്ഷത്തോളം രൂപ ചെലവായി. വായ്പയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായവും സംഘടിപ്പിച്ചാണ് ഇതുവരെ പണം കണ്ടെത്തിയത്. തുടർചികിത്സക്ക് ഇനിയും നല്ലൊരു തുക ആവശ്യമാണ്. ഇതിനായി പഞ്ചായത്തംഗം സലീം വലിയകത്ത് രക്ഷാധികാരിയും ഷഫീഖലി കൺവീനറും നൂറുദ്ദീൻ ട്രഷററുമായി സഹായ സമിതി രൂപവത്കരിച്ചു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എടമുട്ടം ശാഖയിൽ മുഹമ്മദ് മുസ്തഫ ചികിത്സാസഹായ സമിതി എന്ന പേരിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 37061961186, െഎ.എഫ്.എസ് കോഡ് SBIN0008609. ഫോൺ: 95395 15818.
Show Full Article
TAGS:LOCAL NEWS 
Next Story