Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിലയൻസ്​ ഇടപാട്​:...

റിലയൻസ്​ ഇടപാട്​: വിജിലൻസിന് വിടാനുള്ള തീരുമാനം അട്ടിമറിച്ചു

text_fields
bookmark_border
തൃശൂര്‍: റിലയന്‍സ് കേബിള്‍ അഴിമതി ഇടപാട് സംബന്ധിച്ച അന്വേഷണം വിജിലൻസിന് വിടാനുള്ള കോർപറേഷൻ തീരുമാനം അട്ടിമറിച്ചു. കഴിഞ്ഞ മാർച്ച് 14ന് ചേർന്ന കൗൺസിൽ യോഗം ഏകകണ്ഠമായാണ് വിജിലൻസ് അന്വേഷണം അംഗീകരിച്ചത്. 2013 ജൂലൈയില്‍ റിലയന്‍സ് നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുത്തത് മുതല്‍ ഇതുവരെയുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് കൗൺസിൽ തീരുമാനിച്ചതെങ്കിലും ഇത് പിന്നീട് 2013ലെ ഇടപാട് മാത്രമാണെന്ന വാദവുമായി ഭരണപക്ഷം രംഗത്തെത്തി. മിനുട്സ് തിരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം സമരം നടത്തിയത്നിയമസഭയിൽ വരെ ചർച്ചയായിരുന്നു. ഒടുവിൽ വിജിലൻസ് അന്വേഷണത്തിന് വിടാൻ തീരുമാനിച്ചെങ്കിലും അഞ്ച് മാസം പിന്നിടുമ്പോഴും വിജിലൻസിന് കോർപറേഷൻ അപേക്ഷ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ നിയമോപദേശം തേടാനുള്ള തീരുമാനവും നടപ്പായില്ല. യു.ഡി.എഫ് ഭരണസമിതിയുെട കാലത്തെ റിലയൻസ് ഇടപാടിനെതിരെ അന്നത്തെ ഭരണപക്ഷത്ത് തന്നെ അഴിമതിയാരോപണം ഉയർന്നിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുപക്ഷവും രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയിൽ വന്ന, റിലയൻസി​െൻറ മറ്റൊരു കേബിളിടുന്നതിന് അനുമതി തേടിയുള്ള അപേക്ഷ പൂഴ്ത്തിയെന്ന ആക്ഷേപത്തിലാണ് ഇടവേളക്ക് ശേഷം റിലയൻസ് ഇടപാട് ചർച്ചയായത്. റിലയൻസി​െൻറ റോഡ് വെട്ടിപ്പൊളി പ്രതിപക്ഷം തടഞ്ഞതോടെയാണ് സംഭവം ചർച്ചയായത്. റിലയൻസിന് ഡെപ്യൂട്ടി മേയർ വഴിവിട്ട് സഹായം നൽകുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെയാണ് വിഷയം കൗൺസിലിൽ ചർച്ചയായത്. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ഒത്തുകളിയാണ് കൗൺസിൽ തീരുമാനം അട്ടിമറിച്ചതിന് പിന്നിലെന്നാണ് ആക്ഷേപം. റിലയൻസ് അഴിമതി സ്ഥാപിക്കാൻ, കൊടുങ്ങല്ലൂർ നഗരസഭയുമായുണ്ടാക്കിയ ധാരണയുടെ പകർപ്പുമായാണ് ഭരണപക്ഷം വിജിലൻസ് അന്വേഷണം തീരുമാനമെടുക്കുന്ന യോഗത്തിനെത്തിയത്. 2013 നവംബർ 13ലെ കൗണ്‍സില്‍ തീരുമാനമനുസരിച്ച്‌ 35 കി.മീറ്റര്‍ ഒപ്‌ടിക്കല്‍ ഫൈബര്‍ കേബിളിടാന്‍ രണ്ടുകോടി രൂപ ഡെപ്പോസിറ്റും തുകയുടെ 35 ശതമാനം റസ്റ്ററേഷൻ ഫീസും കിലോമീറ്ററിന്‌ 10,000 രൂപ പ്രതിവര്‍ഷ യൂസേഴ്‌സ് ഫീസുമാണ്‌ കോര്‍പറേഷന്‍ നിശ്ചയിച്ചത്‌. എന്നാല്‍, കൊടുങ്ങല്ലൂര്‍ നഗരസഭയുടെ 2016 ജനുവരി ഒന്നിലെ കൗണ്‍സില്‍ തീരുമാനം റിലയന്‍സിന്‌ 3250 മീറ്റര്‍ റോഡ്‌ വെട്ടിപ്പൊളിക്കാന്‍ 59,74,778 രൂപയും യൂസേഴ്‌സ് ഫീസ്‌ ഒരു മീറ്ററിന്‌ 300 രൂപയുമാണ് (കി.മീറ്ററിന്‌ 3,00,000). അഞ്ചുകൊല്ലത്തെ വാടക ഒന്നിച്ചും നല്‍കണം. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കരാറുമായി താരതമ്യം ചെയ്‌താല്‍ കോർപറേഷന്‌ വന്‍ നഷ്‌ടമുണ്ടായെന്നും വന്‍ അഴിമതി നടന്നുവെന്നുമായിരുന്നു സി.പി.എം ആരോപണം. പിന്നീട് 2016 ജനുവരിയില്‍ 17.72 കിലോമീറ്റര്‍ കേബിളിടാനുള്ള അപേക്ഷയും ചർച്ചക്കെടുത്തു. ഇത് പിന്നീട് 22.522 കി.മീറ്ററാക്കി ആഗസ്റ്റ് മുതല്‍ റിലയന്‍സ് നല്‍കിയ 11.05 കിലോമീറ്റര്‍ അപേക്ഷയും പുതുതായി പരിഗണിക്കാനുണ്ടായിരുന്നു. ആകെ 33.372 കി.മീറ്റര്‍. 2014ല്‍ നല്‍കിയ 35 കി. മീറ്റര്‍ കേബിളിടല്‍ അനുമതിയില്‍ കേബിളിട്ടതി​െൻറ പേരില്‍ 3,98,04,900 രൂപയും പിഴയും ഉള്‍പ്പടെ 7,46,09,800 രൂപ ഈടാക്കാൻ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് ചെയ്തുവെങ്കിലും ഇത് ഈടാക്കിയില്ല. ഇതിനിടെ ധാരണയിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ റിലയൻസുമായുള്ള കരാർ റദ്ദാക്കാനും കൗൺസിൽ തീരുമാനിച്ചിരുന്നു. റിലയൻസിൽനിന്ന് കോടികൾ പിഴ ഇനത്തിൽ ലഭിക്കാനിരിക്കെ, ഇപ്പോഴും നഗരത്തിൽ വൻതോതിൽ റോഡ് വെട്ടിപ്പൊളി തുടരുകയാണ്. അന്വേഷണം വിജിലൻസിന് വിടാനുള്ള തീരുമാനം ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം മറന്ന അവസ്ഥയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story